വിദ്യാഭ്യാസ ജാഥയ്ക്ക് ആവേശകരമായ സ്വീകരണം
സമാപന കേന്ദ്രമായ പരപ്പയിൽ എ.എം ബാലകൃഷ്ണൻ സംസാരിക്കുന്നു.
കാഞ്ഞങ്ങാട് : തോൽപ്പിച്ചാൽ നിലവാരം കൂടുമോ , ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ ജാഥയ്ക്ക് കാസർഗോഡ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണം ലഭിച്ചു. ജാഥ ശനിയാഴ്ച ജില്ലയിലെ പര്യടനം പൂർത്തിയാക്കി കണ്ണൂർ ജില്ലയിലേക്ക് കടക്കും. കാസർകോട് നിന്ന് പ്രയാണം തുടങ്ങിയ ജാഥ രണ്ടു വാഹനങ്ങളിലായി തീരദേശത്തും മലയോരത്തും വിദ്യാഭ്യാസ പ്രവർത്തകരും അധ്യാപകരും ജന പ്രതിനിധികളുമടക്കമുള്ള നൂറുകണക്കിന് ജനങ്ങളുമായി സംവദിച്ചു.
മലയോരമേഖലയിൽ ഇരിയണ്ണി,മുന്നാട്,കുണ്ടംകുഴി,കുറ്റിക്കോൽ,കൊട്ടോടി,പരപ്പ എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. ജാഥാക്യാപ്റ്റനും കേന്ദ്രനിർവ്വാഹസമിതി അംഗവുമായ എം ദിവാകരൻ, മാനേജർ പി.കുഞ്ഞിക്കണ്ണൻ , ജനറൽസെക്രട്ടറി പി.വി.ദിവാകരൻ,സംസ്ഥാനട്രഷറർ പി.പിബാബു,എ.എംബാലകൃഷ്ണൻ,എംഗോപാലൻ, വി.പി സിന്ധു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു .
6 കേന്ദ്രങ്ങളിലായി 250 ലഘുലേഖ പ്രചരിപ്പിച്ചു. ഏറ്റവുംമികച്ച കേന്ദ്രങ്ങൾ പരപ്പയും കുണ്ടം കുഴിയുമായിരുന്നു.
മേഖലാസെക്രട്ടറി രതീഷ് , പ്രസിഡൻ്റ് സുരേഷ് പയ്യങ്ങാനം എന്നിവരോടൊപ്പം അശോകൻ മണി കുറ്റിക്കോൽ ,ജയരാജൻഎന്നിവരും ജാഥാകേന്ദ്രങ്ങൾ വിജയിപ്പിക്കാൻ ഒപ്പംനിന്നു.
തീരദേശജാഥയ്ക്ക് ഉദുമ,പാക്കo ,വെള്ളിക്കോത്ത്,കാഞ്ഞങ്ങാട്,നീലേശ്വരം,ചെറുവത്തൂർ എന്നിവിടങ്ങളിൽ സ്വീകരണം ലഭിച്ചു. ജാഥാക്യാപ്റ്റനും പരിഷത്ത് സംസ്ഥാനപ്രസിഡൻ്റുമായ മീരാബായിടീച്ചർ,ജാഥാമാനേജർ കെ. പ്രേംരാജ്, എം.വിഗംഗാധരൻ, കെ. നാരായണൻ,പി.പി.വേണുഗോപാലൻ,പ്രദീപ്കുമാർ സംസാരിച്ചു. 16-11-2024 ശനിയാഴ്ച
മലയോര ജാഥ
9.30 മടിക്കൈ കോതോട്ട്പാറ,1130 ചായ്യോം 12.30 ചീമേനി
തീരദേശജാഥ
9.30 കാലിക്കടവ്11.30 നടക്കാവ് 12.30 ഇളമ്പച്ചി. ഉച്ചയ്ക്ക് ശേഷം രണ്ടു ജഥകളും കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും.