ജനപ്രതിനിധികൾക്ക് സ്വീകരണവും വികസന സംവാദവും
തൃശ്ശൂർ: വടക്കാഞ്ചേരി മേഖലയിലെ ഊരോക്കാട് യൂണിറ്റിന്റെയും യുവജനസംഘം വായനശാലയുടെയും നേതൃത്വത്തിൽ തെക്കുംകര പഞ്ചായത്തംഗങ്ങൾക്ക് സ്വീകരണവും വികസന സംവാദവും സംഘടിപ്പിച്ചു.
ജില്ലാകമ്മിറ്റി അംഗം കെ കെ അനീഷ് കുമാർ ഉദ്പാദനാതിഷ്ഠിത വികസനം എന്ന വിഷയം അവതരിപ്പിച്ചു. തുടർന്ന് പഞ്ചായത്തിൽ നടക്കേണ്ടുന്ന വികസനപ്രവർത്തനങ്ങളെക്കുറിച്ച് ആരോഗ്യകരമാ യ ചർച്ചയും നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് സി വി സുനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പോൾസൻ, മേഖലാ പ്രസിഡന്റ് എം ശങ്കരനാരായണൻ, മേഖലാ സെക്രട്ടറി പി സി ശശിധരൻ, എം ഹരീഷ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. മുപ്പത് പേർ പങ്കെടുത്ത യോഗത്തിന് വായനശാലാ സെക്രട്ടറി മുരളീധരൻ നന്ദി പറഞ്ഞു.