കെ റെയിലും കേരളത്തിലെ ഗതാഗതവും

0

നിർദ്ദിഷ്ട സിൽവർലൈൻ പദ്ധതിയെ കേരളത്തിന്റെ വികസനവുമായി പൊതുവിലും ഗതാഗതവുമായി പ്രത്യേകിച്ചും ബന്ധപ്പെടുത്തി പരിശോധിക്കുന്നതാണ് ഈ ലഘുലേഖ.

സംസ്ഥാന സർക്കാർ രൂപം നൽകി വരികയാണ്. കേരള റെയിൽ വികസന കോർപ്പറേഷൻ ലിമിറ്റഡ് (KRDCL അഥവാ കെ. റയിൽ) എന്ന പേരിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പങ്കാളിത്തമുള്ള ഒരു പ്രത്യേക സംവിധാന (SPV) മാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. തിരുവനന്തപുരത്തു നിന്ന് കാസറഗോഡ് വരെ 530 കിലോമീറ്റർ ദൂരം നാല് മണിക്കൂർ കൊണ്ട് പ്രത്യേക പാതയിലൂടെ മണിക്കൂറിൽ 200 കി.മീ. വരെ വേഗതയിൽ ഓടി എത്തുന്നതാണ് പുതിയ പദ്ധതി. പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കിയത് സിസ്ത്ര (SYSTRA) എന്ന ഫ്രഞ്ച് കമ്പനിയാണ്. തിരുവനന്തപുരത്തെ CED എന്ന സ്ഥാപനമാണ് പാരിസ്ഥിതിക ആഘാത വിലയിരുത്തൽ (EIA) നടത്തിയത്. 2020 ജൂണിൽ ഡി.പി.ആർ തയ്യാറായെങ്കിലും പൊതു ചർച്ചയ്ക്കായി ഇതുവരെ ലഭ്യമാക്കിയിട്ടില്ല. EIA ചർച്ചയ്ക്കും പരിശോധനയ്ക്കുമായി ലഭ്യമാണ്.

കെ. റെയിൽ കമ്പനി, സിൽവർ ലെനിനെപ്പറ്റി സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്ന കാര്യങ്ങൾ ഡി.പി.ആറിന്റെ ഭാഗമാണോ എന്നറിയില്ല. കെ. റെയിലിന്റെ സിൽവർ ലൈൻ പദ്ധതി ഇന്നൊരു സജീവ ചർച്ചാ വിഷയമാണ്. കേരളത്തിന്റെ വികസന പ്രക്രിയയിൽ പ്രധാന പങ്ക് വഹിക്കുന്ന രംഗമാണ് ഗതാഗതം. ഇവിടുത്തെ ജനങ്ങളുടെ യാത്രയും ചരക്ക് കടത്തും ചെലവുകുറഞ്ഞ രീതിയിൽ, സമയ നഷ്ടമില്ലാതെയും പാരിസ്ഥിതിക സൗഹൃദത്തോടെയും നടക്കണം. അതിനായി നിലവിലുള്ള ഗതാഗത സംവിധാനങ്ങളെ ശക്തിപ്പെടുത്തിയും ഫലപ്രദമായി ഉപയോഗിച്ചും അവയ്ക്ക് പൂരകമായി പുതിയ സംവിധാനങ്ങൾ വികസിപ്പിച്ചു കൊണ്ടുമുള്ള ഒരു പുനസംഘാടനം ആവശ്യമാണ്. ഈ സാഹചര്യത്തിൽ, നിർദ്ദിഷ്ട സിൽവർലൈൻ പദ്ധതിയെ കേരളത്തിന്റെ വികസനവുമായി പൊതുവിലും ഗതാഗതവുമായി പ്രത്യേകിച്ചും ബന്ധപ്പെടുത്തി പരിശോധിക്കുന്നതാണ് ഈ ലഘുലേഖ.

ലഘുലേഖ വായിക്കാം..ഡൗൺലോഡ് ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *