ഭാവി തലമുറയെ കൂടി ലക്ഷ്യം വച്ചുള്ള വികസനം ആവശ്യം ഐ.ബി. സതീഷ് എം.എൽ.എ

0

തിരുവനന്തപുരം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല വികസന ഉപസമിതി,ജില്ലയിലെ വിവിധ കോളേജുകളുമായി ചേർന്ന് സംഘടിപ്പിക്കുന്ന സെമിനാറുടെ ഭാഗമായി തിരുവനന്തപുരം ഗവ: വനിതാ കോളേജിൽ *സുസ്ഥിര കേരള വികസനം* എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഐ.ബി. സതീഷ് .

ഭാവി തലമുറയ്ക്ക് ജീവനോടെ നിലനിൽക്കാനാവുന്ന ഭൂമിയെ ലക്ഷ്യമാക്ക സമർപ്പിതമായ വികസനമാണ് ഇന്ന് നാടിന്റെ ആവശ്യകതയെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. “പൈപ്പിൽ വെള്ളം എത്തിക്കൽ, റോഡ് ടാർ ചെയ്യൽ, ഓട നിർമാണം, പാലം നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ മാത്രം ശരിയായ വികസനമല്ല. പരിസ്ഥിതി ആഘാതം കുറയ്ക്കുന്ന നടപടികളോടൊപ്പം സുസ്ഥിരമാകുന്ന സമഗ്രമായ പദ്ധതികളാണ് അടിയന്തരമായ ആവശ്യകത,” അദ്ദേഹം പറഞ്ഞു.

സെമിനാറിൽ *സുസ്ഥിര വികസന ലക്ഷ്യങ്ങൾ: കേരള വികസനം ഒരു തിരിഞ്ഞുനോട്ടം* എന്ന വിഷയം ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ‘ജനറൽ സെക്രട്ടറി എൻ. ജഗജീവൻ അവതരിപ്പിച്ചു. 

ജില്ലാ വികസന ഉപസമിതി ചെയർമാനും കേരള യൂണിവേഴ്സിറ്റി എമിറിറ്റസ് പ്രൊഫസറുമായ ഡോ. ഷാജി വർക്കി മോഡറേറ്ററായി. വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. അനില ജെ. എസ് അധ്യക്ഷത വഹിച്ച സെമിനാറിൽ,ജില്ലാ വികസന സമിതി കൺവീനർ ഷിബു എ. എസ് സ്വാഗതവും ഡോ. ഹരിലാൽ സി. കൃതജ്ഞതയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *