കോലഞ്ചേരി മേഖലാകമ്മിറ്റി ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു.
Vinodayathra Kolenchery Eklm
എറണാകുളം ജില്ലയിലെ കോലഞ്ചേരി മേഖലാകമ്മിറ്റി ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു.
എറണാകുളം : KSRTC നടത്തുന്ന ജംഗിൾ സഫാരി ടൂർ പ്രോഗ്രമിന്റെ ഭാഗമായി കോലഞ്ചേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച വിനോദയാത്രയിൽ മേഖലയിലെ വിവിധ യൂണീറ്റ് കളിൽ നിന്നായി 57 പേർ പങ്കെടുത്തു. രാവിലെ 6.15 ന് പെരിങ്ങാലയിൽ എത്തിച്ചേർന്ന കോതമംഗലം ഡിപ്പോയിൽ നിന്നുള്ള KSRTC ബസിലായിരുന്നു യാത്ര. മേഖല പ്രസിഡന്റ് കെ.ജെ.ജോർജ് ഫ്ലാഗ് ഓഫ് ചെയ്ത യാത്ര കോതമംഗലം – തട്ടേക്കാട് – കുട്ടമ്പുഴ – മാമലകണ്ടം – മാങ്കുളം – ലക്ഷ്മി എസ്റ്റേറ്റ് – മൂന്നാർ ..അടിമാലി വഴി തിരിച്ച് രാത്രി പതിനൊന്ന് മണിയോടെ പെരിങ്ങാലയിൽ തന്നെ സമാപിച്ചു. ദൂതത്താൻകെട്ടിലെ ബോട്ടിങ്ങും, ആനകുളത്തിൽ വെള്ളം കുടിക്കാൻ വരുന്ന കാട്ടാനകളും, മാമലകണ്ടത്തിന്റെ അവിസ്മരണമായ പ്രകൃതി ഭംഗിയും , ലക്ഷമി എസ്റ്റേറ്റിലെ കോടമഞ്ഞും വല്ലാത്ത ഒരനുഭവം തന്നെയാണ്. ഓൾഡ് മൂന്നാർ റൂട്ടിൽ അമ്പതിലധികം പേരെയും കൊണ്ടുള്ള ഈ യാത്ര നമ്മുടെ ആനവണ്ടിക്കല്ലാതെ മറ്റാർക്കും സാധ്യമല്ലന്നത് തീർച്ചയാണ്. ഭക്ഷണം ബോട്ടിങ് ഉൾപ്പെടെയുള്ള ഈ ട്രിപ്പിന് സീറ്റൊന്നിന് KSRTC വാങ്ങിയത് 1100/- രൂപ മാത്രമാണ്. എല്ലാ പൊതു സംവിധാനങ്ങളും എക്കാലവും നിലതിർത്താൻ പൊരുതുന്ന പരിഷത്തിന്റെ KSRTCക്കുള്ള ഒരു കൈത്താങ്ങിയി കൂടി ഇതിനെ ഞങ്ങൾ കാണുന്നു.