സെമിനാറുകളുടെ ഉദ്ഘാടനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.
vks fest
ശാസ്ത്രസാഹിത്യ പരിഷത്ത് പുതുതലമുറയ്ക്കായുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഉൾപ്പെടുത്തണമെന്നും അത്തരം പ്രവർത്തനങ്ങൾക്ക് വേദികളും പങ്കാളിത്തവും ഉണ്ടാവണം. മന്ത്രി പറഞ്ഞു.
‘ശാസ്ത്രകലാജാഥ ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയം ശാസ്ത്ര സാഹിത്യ പരിഷത് മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എൻ.ഗണേശ് അവതരിപ്പിച്ചു. മുതിർന്ന പരിഷത്ത് പ്രവർത്തകൻ കെ.കെ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.
സജിതാ മഠത്തിൽ, കരിവെള്ളൂർ മുരളി, എം.എം. സചീന്ദ്രൻ, നരിപ്പറ്റ രാജൂ , എം.എസ്.മോഹനൻ, കോട്ടക്കൽ മുരളി, രമ.ടി, പി.ജെ ഉണ്ണികൃഷ്ണൻ, എൻ.വേണുഗോപാൽ, ടി.വി.വേണുഗോപാൽ, കെ.വി വിജയൻ. ശാസ്ത്രസാഹിത്യ പരിഷത്ത് കലാ സംസ്കാരം ചെയർമാൻ വി.വി.ശ്രീനിവാസൻ സ്വാഗതവും ജില്ലാ സെക്രട്ടറി കെ.പ്രസാദ് നന്ദിയും പറഞ്ഞു.
വൈകിട്ട് രമ.ടി.മോഹൻ്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം ജില്ലാ കലാ സംഘം ചണ്ഡാലഭിക്ഷുകി, പൂതപ്പാട്ട് എന്നിവയുടെ ദൃശ്യാവിഷ്കാരങ്ങളും വി.കെ.എസിൻ്റെ ഗാനങ്ങളും ,പരിഷത്ത് കണ്ണൂർ ജില്ലാ കലാ സംഘം സാക്ഷി, തടവറയ്ക്കുള്ളിൽ തുടങ്ങിയ സംഗീതശില്പങ്ങളും അവതരിപ്പിച്ചു.