വയോജന ദിനത്തിൽ ആരോഗ്യ സാക്ഷരതാ ക്യാമ്പിന് തുടക്കം

0

വയോജന ദിനാചരണം ഡോ. ആശ കെ.വി. ഉദ്ഘാടനം ചെയ്യുന്നു.

01/10/2023

ചെറുവത്തൂർ
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആരോഗ്യ സാക്ഷരതാ ക്യാമ്പിന് വിവി നഗർ യൂണിറ്റിൽ തുടക്കം കുറിച്ചു. ഒക്ടോബർ 1 ന് വയോജന ദിനത്തിൽ വിവി സ്മാരക കലാവേദിയിൽ വെച്ച് നടന്ന വയോജന ദിനാചരണവും ആരോഗ്യ സാക്ഷരതാ ക്യാമ്പയിനും ഉദുമ ആയുർവേദ ആശുപത്രിയിലെ ഡോ. ആശ കെ വി ഉദ്ഘാടനം ചെയ്തു. ജീവിത ശൈലീ രോഗങ്ങളെ കുറിച്ചും വയോജന ക്ഷേമത്തെക്കുറിച്ചും വിശദമായ ക്ലാസും തുടർന്ന് നടന്ന ചർച്ചയുടെ പ്രതികരണവും മികച്ച നിലവാരം പുലർത്തുന്നതായിരുന്നു. പരിഷത്ത് പ്രവർത്തകർക്ക് പുറമെ പെൻഷനേർ സ് യൂണിയന്റെയും സീനിയർ സിറ്റിസൺസ് ഫോറത്തിന്റെയും പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. പരിഷത്ത് മുതിർന്ന പ്രവർത്തകൻ കെ.കെ നായരുടെ അധിക്ഷ തയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. കുഞ്ഞിരാമൻ, പീതാംബരൻ ,കെ.മാധവൻ, പി. വിലാസിനി, ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര നിർവാഹക സമിതി അംഗം കെ. പ്രേംരാജ് ക്യാമ്പയിൻ വിശദീകരണം നടത്തി. ഒക്ടോബർ 8 ന് രാവിലെ കാഞ്ഞങ്ങാട് പി. സ്മാരകത്തിൽ നടക്കുന്ന ഡോ. സഫറുള്ള ചൗധരി അനുസ്മരണ പരിപാടിയിൽ പരമാവധി പേർ പങ്കെടുക്കാൻ തീരുമാനിച്ചു. ചെറുവത്തൂർ കേന്ദ്രീകരിച്ച് വയോജന സൗഹൃദ പാർക്ക് തുടങ്ങാനുള്ള നടപടികൾ ആരംഭിക്കണമെന്ന് യോഗം ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. രവീന്ദ്രൻ ചെറുവത്തൂർ അവതരിപ്പിച്ച മഞ്ഞുരുക്കൽ പ്രവർത്തനം ആകർഷകമായി. യൂണിറ്റ് സെക്രട്ടറി ടി.വി.ബിജുമോഹൻ സ്വാഗതവും വി.സുകുമാരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *