ജല സുരക്ഷാ ജീവ സുരക്ഷാ കാമ്പയിനും വയനാട്ടിൽ തുടക്കമായി – പ്രാദേശിക പരിസരസമിതി രൂപമെടുത്തു

0

വയനാട് : വരും തലമുറകൾക്ക് ഭൂമിയിൽ ജീവിതം അസാധ്യമാക്കുന്ന രീതിയിൽ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പരിസ്ഥിതിക്ക് നേരെ ഉണ്ടാകുന്ന കടന്നാക്രമണങ്ങളെ ജനകീയമായി ചെറുക്കുന്നതിനും പൊതു ജനങ്ങളിൽ ജല സാക്ഷരത ഉണ്ടാക്കുന്നതിനുമായി പ്രാദേശിക പരിസര സമിതികൾ രൂപീകരിക്കുന്ന പ്രവർത്തനത്തിന് വൈത്തിരിയിൽ തുടക്കമായി.

പ്രാദേശിക പരിസരസമിതി രൂപീകരണത്തിന്റെയും, കാമ്പയിന്റെയും സംസ്ഥാന തല ഉദ്ഘാടനം വൈത്തിരിയിൽ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.ദേവകി നിർവഹിച്ചു. സംസ്ഥാനത്തെ 14 ജില്ലകളുടെയും പേരിൽ വൈത്തിരിയിൽ വളർത്തുന്ന വൃക്ഷങ്ങളുടെ തൈ വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു.സി ഗോപിക്ക് നൽകിയാണ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചത്. വൃക്ഷത്തൈ നൽകിയവരും, ഏറ്റുവാങ്ങിയവരും തമ്മിൽ തൈയുടെ വളർച്ചാ വിവരങ്ങൾ പങ്കുവെക്കുന്നതിലൂടെ സൗഹൃദങ്ങളുടെ വളർച്ച കൂടി സമിതി ലക്ഷ്യംവയ്‌ക്കുന്നു. എം.വി.ബാബുവിന്റെ അധ്യക്ഷത യിൽ നടന്ന പരിപാടിയിൽ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും, സംസ്ഥാന പരിസര വിഷയസമിതി കൺവീനറുമായ ടി.പി.ശ്രീശങ്കർ വിഷയം അവതരിപ്പിച്ചു. പ്രൊഫ.തോമസ് തേവര, പ്രൊഫ.കെ.ബാലഗോപാലൻ, സുമ വിഷ്ണുദാസ്, പി.സുരേഷ് ബാബു, കെ.വി.ദിവാകരൻ, എൻ.ഓ.ദേവസ്യ എന്നിവർ സംസാരിച്ചു. ജില്ലാ പരിസര വിഷയ സമിതി കൺവീനർ പി.അനിൽ കുമാർ സ്വാഗതവും, പരിഷത്ത് യൂണിറ്റ് സെക്രട്ടറി ആർ.രവിചന്ദ്രൻ നന്ദിയും പറഞ്ഞു.

വൈത്തിരി പഞ്ചായത്ത് പരിസര സമിതി ഭാരവാഹികളായി എം.വി.ബാബു – ചെയർമാൻ, കെ.എസ്.അജിത -വൈസ് ചെയർ പേഴ്സൺ, ടി.ജെ.ഡാനിയൽ – കൺവീനർ, പി.കെ.രാജൻ – ജോ കൺവീനർ, മുഹമ്മദാലി – ജോ.കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *