വയനാട് ജില്ലാ വിദ്യാഭ്യാസജാഥ
സംസ്ഥാന വിദ്യാഭ്യാസജാഥയുടെ ഉപജാഥ പരിഷത്ത് വയനാട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടിയിൽ നിന്നും ആരംഭിച്ചു.
ജാഥ മീനങ്ങാടിയിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. അസൈനർ ജനറൽ സെക്രട്ടറി പി.വി. ദിവാകരന് പതാക കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ല പ്രസിഡൻ്റ് ടി.പി. സന്തോഷ് അധ്യക്ഷത വഹിച്ചു.
ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻ്റ് ടി.ബി. സുരേഷ്, പരിഷത്ത് നിർവാഹക സമിതിയംഗം പി. സുരേഷ് ബാബു, ഡയറ്റ് മുൻ പ്രിൻസിപ്പാൾ ടി.വി. ഗോപകുമാർ , എൻ.ജി. ഒ യൂണിയൻ നേതാവ് ഷാബു , പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി വിശ്വനാഥൻ,മീനങ്ങാടിയിലെ വായനശാല പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
കെ.ആർ . സുരഷ് സ്വാഗതം പറഞ്ഞു.
ജാഥ നവമ്പർ 28, 29, 30 തിയ്യതികളിൽ ജില്ലയിൽ 18 കേന്ദ്രങ്ങളിൽ പര്യടനം നടത്തി സുൽത്താൻ ബത്തേരിയിൽ സമാപിക്കും.