സംഘടനാവിദ്യാഭ്യാസ ക്യാമ്പ് മൂന്നെണ്ണം പൂർത്തിയായി, ഇനി നാലാം ക്യാമ്പിലേക്ക്

0

സംഘടനാ വിദ്യാഭ്യാസ ക്യാമ്പിൽ സംസ്ഥാന പ്രസിഡന്റ് ബി. രമേഷ് സംസാരിക്കുന്നു.

തിരുവനന്തപുരം ജില്ലയിൽ മൂന്ന് സംഘടനാവിദ്യാഭ്യാസ ക്യാമ്പ് വിജയകരമായി പൂർത്തീകരിച്ചു. നാലം ക്യാമ്പിന്റെ ഒരുക്കങ്ങൾ നടന്നു വരുന്നു. വർക്കല, നെയ്യാർ ഡാം ക്യാമ്പുകളുടെ തുടർച്ചയായാണ് തൈക്കാട് ഗവ. മോഡൽ എൽപി സ്‌കൂളിൽ മൂന്നാമത്തെ ക്യാമ്പ് സംഘടിപ്പിച്ചത്. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എൻ.കെ. ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംഘടനയും പ്രവർത്തനവും ജില്ലാ പ്രസിഡന്റ് കെ.ജിഹരികൃഷ്ണനും ശാസ്ത്രവും ശാസ്ത്രബോധവും ജി. ഷിംജിയും ജനകീയ ശാസ്ത്രപ്രസ്ഥാനം കേന്ദ്രനിർവാഹകസമിതി അംഗം എസ്.എൽ. സുനിൽകുമാറും അവതരിപ്പിച്ചു.

വികസനത്തിന്റെ രാഷ്ട്രീയം, ലിംഗതുല്യത വികസിക്കുന്ന മാനങ്ങൾ, വിവര സാങ്കേതിക വിദ്യയും പരിഷത്തും എന്നീ അവതരണങ്ങൾ യഥാക്രമം നിർവാഹക സമിതി അംഗങ്ങളായ എസ്. ജയകുമാർ, അഡ്വ. വി.കെ നന്ദനൻ, അരുൺ രവി എന്നിവർ നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബി. രമേഷ് ക്യാമ്പിനെ അഭിവാദ്യം ചെയ്തു. ജില്ലാ സെക്രട്ടറി രാജിത്ത് ഭാവി പരിപാടികളും ഡോ. ബീന, രാജീവ് എന്നിവർ ക്യാമ്പിന്റെ അവലോകനവുമം നടത്തി. തിരുവനന്തപുരം മേഖലാ സെക്രട്ടറി എം.എസ്. ബാലകൃഷ്ണൻ സംസാരിച്ചു. ആർ. ജയചന്ദ്രൻ, എൻ. ജയരാജി, പി. ഗിരീശൻ, പി. ബാബു തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *