യുദ്ധവിരുദ്ധ റാലി – മുട്ടിൽ യൂണിറ്റ്
മുട്ടിൽ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുട്ടിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ ഗാനാലാപനം നടന്നു. മുട്ടിൽ പഞ്ചായത്ത് മെമ്പർ കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് രാജൻ തരിപ്പിലോട്ട് അധ്യക്ഷനായി. യൂണിറ്റ് പ്രസിഡന്റ് എ. കെ. മത്തായി, യൂണിറ്റ് സെക്രട്ടറി പി. വി. ഫൈസൽ, കെ. ജയരാജ്,(പുരോഗമന കലാസാഹിത്യ സംഘം ), സുകുമാരൻ എന്നിവർ സംസാരിച്ചു.