കൽപ്പറ്റ യൂണിറ്റ് കൺവെൻഷൻ
കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലയിലെ കൽപ്പറ്റ യൂണിറ്റ് കൺവെൻഷൻ മേഖലാ പ്രസിഡന്റ് രാജൻ തരിപ്പിലോട്ട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡൻ്റ് മാട്ടിൽ അലവി അധ്യക്ഷനായി. മേഖലാ ട്രഷറർ എം. പി. മത്തായി സംഘടനരേഖ അവതരിപ്പിച്ചു. മേഖലാ സെക്രട്ടറിയും കേന്ദ്ര നിർവാഹക സമിതിയംഗവുമായ കെ. എ അഭിജിത്ത്, ജില്ലാ ജോ. സെക്രട്ടറി കെ. ആർ. ചിത്രാവതി, ജില്ലാ വൈസ് പ്രസിഡൻ്റ് ഇ. ജി. ചന്ദ്രലേഖ, ബാലവേദി ജില്ലാ കൺവീനർ സി. ജയരാജൻ, മേഖലാ വിദ്യാഭ്യാസ സമിതി കൺവീനർ അനീഷ് പി ഡി, ജോസഫ് ജോൺ, അഡ്വ. പ്രമോദൻ, ശിവദാസ് തുടങ്ങിയവർ സംസാരിച്ചു.