യുറീക്ക ബാലവേദി – ഉപസമിതി യോഗ തീരുമാനങ്ങൾ
യുറീക്ക ബാലവേദി
2024ഒക്ടോബർ 27ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ചേർന്ന ഉപസമിതി യോഗത്തിന്റെ തീരുമാനങ്ങൾ
ബാലവേദി ഉപസമിതി യോഗം 27/10/24ന് രാത്രി ഗൂഗിൾ മീറ്റിൽ ചേർന്നു.29 പേർ പങ്കെടുത്തു. ഉപസമിതി അംഗങ്ങളെക്കൂടാതെ സംസ്ഥാന സെക്രട്ടറി എൻ ശാന്തകുമാരി,മുൻ ജനറൽ സെക്രട്ടറി വി വി ശ്രീനി വാസൻ,ഏതാനും ജില്ലാ കമ്മിറ്റിയംഗങ്ങൾ,ജില്ലാമേഖലാകൺവീനർമാർ എന്നിവരും പങ്കെടുത്തു.എൽ ഷൈ ലജ അദ്ധ്യക്ഷയായിരുന്നു.ജോജി കൂട്ടുമ്മേൽ ഇതുവരെയുള്ള പ്രവർത്തനങ്ങൾ റിപ്പോർട്ടു ചെയ്തു.യോഗം താഴെ പ്പറയുന്ന തീരുമാനങ്ങളെടുത്തു.
1.എല്ലാ ബാലവേദികളും ശാസ്ത്രമാസം പരിപാടികൾ സംഘടിപ്പിക്കണം.വിവിധ വിഷയങ്ങളിൽ കുട്ടികളുടെ അവതരണങ്ങളാണ് വേണ്ടത്.ബാലവേദി യോഗങ്ങളിൽ,സമീപത്തുള്ള വീട്ടുമുറ്റങ്ങളിൽ,പൊതുസ്ഥലങ്ങളിൽ ഒക്കെ അവതരണങ്ങൾ ആവാം.നവം.7ന് കുട്ടികളുടെ ഒരു ചെറുറാലി സംഘടിപ്പിക്കണം.ഓരോ യൂണിറ്റിലുമുള്ള അംഗങ്ങൾ മതിയാവും.ഇതിൽ ശാസ്ത്രജ്ഞരുടെ മാസ്കുകളും മറ്റ് വേഷങ്ങളും അണിഞ്ഞ് കുട്ടികൾ പങ്കെടുക്കണം.ശാസ്ത്രമുദ്രാഗീതങ്ങൾ ആലപിക്കണം.റാലിയുടെ ഒടുവിൽ കുട്ടികൾ ശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു അവതരണം നടത്തണം.നവംബർ 7വിദ്യാലയങ്ങൾ പ്രവർത്തിക്കുന്ന ദിവസമാണ്.തൊട്ടടുത്തുള്ള അവധി ദിവസവും ഈ പ്രവർത്തനം ആലോചിക്കാം.
2.ശാസ്ത്രമാസം പരിപാടിക്കുള്ള കുറിപ്പുകൾ അടുത്ത ദിവസം മുതൽ സോഫ്റ്റ് കോപ്പി അയയ്ക്കാം.അവ ആവശ്യ മായ മാറ്റങ്ങളോടെ അവതരണസജ്ജമാക്കണം.ഇത്തവണ അവതരിപ്പിക്കേണ്ട സ്ക്രിപ്റ്റ് പൂർണ്ണമായി സംസ്ഥാനത്ത് നിന്ന് തയ്യാറാക്കി നല്കില്ല.ഇപ്പോൾ ധാരണയായിട്ടുള്ള വിഷയങ്ങളിൽ ലഭ്യമായ കുറിപ്പുകൾ ഉപയോഗിച്ച് ജില്ല/മേഖല/യൂണിറ്റ് തലങ്ങളിൽ സ്ക്രിപ്റ്റുകൾ തയ്യാറാക്കണം.
3.ജില്ലാമേഖലാ പ്രവർത്തകയോഗങ്ങൾ നടക്കുന്നതിനാൽ ശാസ്ത്രമാസം സംബന്ധിച്ച് നവംബർ 3 ന് ചേരാൻ ആലോചിച്ച വർക്ക്ഷോപ്പ് വേണ്ടെന്ന വച്ചു.പകരം അന്നുതന്നെ ഓൺലൈനായിയോഗം ചേരണം.
4. നവംബർ-ഡിസംബർ മാസങ്ങളിലായി കുട്ടികളുടെ മേഖലാ കൺവൻഷനുകൾ ചേരണം.മേഖലയിലെ എല്ലാ ബാലവേദികളിൽനിന്നുമുള്ള ഭാരവാഹികളടക്കം അഞ്ച് കുട്ടികളാണ് പങ്കെടുക്കേണ്ടത്.ഇവിടെ ബാലവേദി എന്ന സംഘടനയെക്കുറിച്ച് കുട്ടികളോട് വിശദീകരിക്കണം.കുട്ടികൾക്ക് ഉൾക്കൊള്ളാൻ പറ്റുന്ന ഉള്ളടക്കവും ശൈലിയുമായിരിക്കണം.ഈ കൺവൻഷനിൽ ബാലവേദിക്ക് മേഖലാതലത്തിലുള്ള കുട്ടികളുടെ കമ്മിറ്റി രൂപവത്ക്കരിക്കണം.കമ്മിറ്റിക്ക് പ്രസിഡന്റ് ,വൈസ് പ്രസിഡന്റ്,സെക്രട്ടറി,ജോ.സെക്രട്ടറി,എല്ലാ ബാല വേദികളിൽ നിന്നും പ്രാതിനിധ്യം ഉണ്ടാകത്തക്കവിധത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയും വേണം.
ഈ മാസങ്ങളിൽ ബാലോത്സവം ആസൂത്രണം ചെയ്തിട്ടുള്ള ജില്ലകൾ ബാലോത്സവത്തിലാണ് മേഖ ലാക്കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത്.അങ്ങനെയുള്ളിടത്ത് ബാലോത്സവത്തിന്റെ ഒരു സെഷൻ മേൽപ്പറഞ്ഞ കൺവൻഷനാക്കുകയും അതിൽ മുമ്പ് പറഞ്ഞ എല്ലാവരുടേയും പങ്കാളിത്തം ഉറപ്പുവരുത്തുകയും വേണം.
5.ഡിസംബർ 27.28.29തീയതികളിൽ കുട്ടികളുടെ സംസ്ഥാനക്യാമ്പ് സംഘടിപ്പിക്കണം.ഉള്ളടക്കം തീരുമാ നിക്കാൻ പ്രത്യേകമായ ശിൽപ്പശാല സംഘടിപ്പിക്കണം.
സംസ്ഥാനക്യാമ്പിന്റേയും ശാസ്ത്രമാസത്തിന്റെയും വിശദാംശങ്ങൾ പ്രത്യേകമായി വേറെ അയയ്ക്കാം. മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ രംഗത്തിറങ്ങുമല്ലോ?
പാരിഷത്തികാഭിവാദനങ്ങളോടെ
എൽ ഷൈലജ ജോജി കൂട്ടുമ്മേൽ
ചെയർപേഴ്സൺ കൺവീനർ