ലോക അഭയാർത്ഥിദിനം – യുവസമിതി സെമിനാർ

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ യുവസമിതിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ ഗവൺമെൻറ് കോളേജ് എൻഎസ്എസ് യൂണിറ്റുമായി ചേർന്ന്  2025 ജൂൺ 24 ന് ലോകഅഭയാർത്ഥി ദിനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. 

പരിഷത്ത് ആലപ്പുഴ ജില്ലാ പ്രസിഡൻറ് ഡോ.ടി പ്രദീപ് അധ്യക്ഷത വഹിച്ചു,കോളേജ് പ്രിൻസിപ്പൽ ഡോ.അഭിലാഷ് കുമാർ ആർ.ജി സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

 പാരിസ്ഥിതിക അഭയാർത്ഥികൾ : വെല്ലുവിളിയും പരിഹാരവും എന്ന വിഷയത്തിൽ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗവും പരിസ്ഥിതി പ്രവർത്തകനുമായ ഡോ.വി.എൻ ജയചന്ദ്രൻ വിദ്യാർത്ഥികളോട് സംവദിച്ചു.

എൻഎസ്എസ് വാളണ്ടിയർ ആയ അന്ന തോമസ് സ്വാഗതവും യുവസമിതി ജില്ല കൺവീനർ കസ്തൂരി നന്ദിയും പറഞ്ഞു.

സെമിനാറിൻ്റെ തുടർച്ചയായി കോളേജിൽ ക്യാമ്പസ് ശാസ്ത്ര സമിതി രൂപീകരിച്ച് ശാസ്ത്രാവബോധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചു.

കോളേജ് NSS പ്രോഗ്രാം ഓഫീസർ ഐശ്വര്യ, പരിഷത്ത് ജില്ല ജോയിൻ്റ് സെക്രട്ടറി അരവിന്ദ് നെടുമുടി,അമ്പലപ്പുഴ മേഖലാ പ്രസിഡൻ്റ് സന്തോഷ് കഞ്ഞിപ്പാടം, ഷാജി ഗ്രാമദീപം,രാമചന്ദ്രൻ, അൻസർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *