“അക്ഷരം” ഡിജിറ്റൽ വിദ്യാഭ്യാസ പരിപാടി
നാട് ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് വളരുമ്പോൾ ഉണ്ടാകാവുന്ന ഡിജിറ്റൽ ഭിന്നശേഷി പരിഹരിക്കാൻ പ്രവർത്തിക്കേണ്ടത് ശാസ്ത്ര, സാമൂഹ്യ സംഘടനകളുടെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തമാണ്.
12/08/2023
പത്തനംതിട്ട: ജില്ലാ യുവസമിതി,ഐടി സബ് കമ്മിറ്റി, പ്രമാടം ഗവ. എൽ. പി സ്കൂൾ പിടി എ എന്നിവർ ചേർന്ന് രക്ഷകർത്താക്കൾക്കായി പരിഷദ് രൂപപ്പെടുത്തിയ “അക്ഷരം” ഡിജിറ്റൽ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു.നാട് ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് വളരുമ്പോൾ ഉണ്ടാകാവുന്ന ഡിജിറ്റൽ ഭിന്നശേഷി പരിഹരിക്കാൻ പ്രവർത്തിക്കേണ്ടത് ശാസ്ത്ര, സാമൂഹ്യ സംഘടനകളുടെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തമാണ്.
സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ, ദൈനം ദിന ജീവിതത്തിൽ ഉപകരിക്കുന്ന ഐടി ആപ്ലിക്കേഷനുകൾ, ഇ-സേവനങ്ങൾ, പ്രൈവസി, വ്യാജവാർത്ത, കുട്ടികളിലെ സ്ക്രീൻ ടൈം ഉപയോഗം എന്നിവയെ കുറിച്ച് യുവസമിതി പ്രവർത്തകരായ എംഎസ് പ്രവീൺ, എബിൻ ബാബുജി, ജെ ബി അലിന്റ, സന്ദേശ് സ്റ്റാലിൻ, അഖിൽമോൻ, അലിഡ അഭിലാഷ് എന്നിവർ ക്ലാസ്സ് എടുത്തു.
സ്കൂൾ പി ടി എ പ്രസിഡന്റ് രഞ്ജിഷ് ആർ അധ്യാപകരായ മഞ്ജുഷ എസ്, ജയ അജു എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങൾ ഓരോ പ്രത്യേക ക്ലാസായി , തുടർ പരിപാടികൾ ആസൂത്രണം ചെയ്യണമെന്ന് സ്കൂൾ അധികൃതരും രക്ഷിതാക്കളും താല്പര്യം പ്രകടിപ്പിച്ചു