മണിപ്പൂർ കേരളത്തിൽ നിന്നും അകലെയല്ല : പ്രതിഷേധ സംഗമം

0

സ്ത്രീകൾക്ക് എതിരെ നടക്കുന്ന അത്യന്തം ക്രൂരമായ ആക്രമണങ്ങൾ ആരെയും ഞെട്ടിക്കുന്നതും ദുഖിപ്പിക്കുന്നതുമാണ്.

പ്രതിഷേധ സംഗമം: സംസ്‌ഥാന സെക്രട്ടറി ജോജി കൂട്ടുമ്മേൽ ഉദ്‌ഘാടനം ചെയ്യുന്നു.

­09/08/2023

പത്തനംതിട്ട:മണിപ്പൂർ കലാപത്തിൽ പ്രതിഷേധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ  ഗാന്ധി സ്വക്വയറിൽ ആഗസ്റ്റ് 9 വൈകിട്ട് നാലുമണിക്ക് പ്രതിഷേധ സംഗമം നടന്നു. സംസ്ഥാന സെക്രട്ടറി ജോജി കുട്ടുമ്മേൽ സംഗമം ഉദ്ഘാടനം ചെയ്തു. മണിപ്പൂരിലെ പ്രബലമായ മൈത്തേയ്  സമുദായത്തെ ഉപയോഗിച്ച് ആദിവാസി സമൂഹമായ  കുക്കി സമുദായാഗംങ്ങൾക്ക് നേരെ നടക്കുന്ന കലാപത്തോട് ഭരണകൂടം കാട്ടുന്ന  മൗനം ഭീതിജനകമാണ്.സ്ത്രീകൾക്ക് എതിരെ നടക്കുന്ന അത്യന്തം ക്രൂരമായ ആക്രമണങ്ങൾ ആരെയും ഞെട്ടിക്കുന്നതും ദുഖിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.  ജനാധിപത്യ വ്യവസ്ഥിതിയെ മറിച്ചിട്ട് ഭൂരിപക്ഷ വർഗ്ഗീയ വിഘടന മാർഗ്ഗത്തിലൂടെ  എങ്ങനെയും ഭരണം തുടരണമെന്ന് ചിന്തിക്കുന്ന ശിഥില ശക്തികളെ ചെറുത്ത് തോല്പിക്കുമെന്ന് നാം ദൃഢനിശ്ചയം ചെയ്യണമെന്ന് , തടർന്ന് സംസാരിച്ച പരിഷദ് ജില്ലാക്കമ്മറ്റി അംഗം കെ പി കൃഷ്ണൻ കുട്ടി പറഞ്ഞു. ജില്ലാ പ്രസിഡണ്ട് പി ബാലചന്ദ്രൻ അദ്ധ്യക്ഷനായി. കെ രമേശ് ചന്ദ്രൻ (ജില്ലാ സെക്രട്ടറി) സ്വാഗതം, ജില്ലാ വൈസ് പ്രസിഡണ്ട് പി കെ പ്രസന്നകുമാർ നന്ദിയും പറഞ്ഞു.

കേന്ദ്ര നിർവ്വാഹകസമിതി അംഗം ജി സ്റ്റാലിൻ , വിവിധ മേഖലകളിൽ നിന്ന് വന്ന പരിഷദ് പ്രവർത്തകർ , വിവിധ സംഘടനാ പ്രതിനിധികൾ നഗരത്തിൽ നടന്ന പ്രതിഷേധ മാർച്ചിലും തുടർന്നു നടന്ന സംഗമത്തിലും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *