യുവസമിതി സംഘടിപ്പിച്ച യുദ്ധ വിരുദ്ധ സംഗമം കോന്നിയിൽ
ആഗസ്റ്റ് 9, നാഗസാക്കി ദിനത്തിൽ നടന്ന സംഗമത്തിൽ കുട്ടികളോട് യുദ്ധം മാനവരാശിക്ക് ഉണ്ടാക്കുന്ന കെടുതികളും ഇനി ഒരു യുദ്ധം ഉണ്ടാവാതെ യി രിക്കേണ്ട ആവശ്യകതയും സംവദിച്ചു.
09/08/2023
പത്തനംതിട്ട: ⋅കേരളശാസ്ത്ര സാഹിത്ത്യ പരിഷദ് പത്തനംതിട്ട ജില്ലാ യുവസമിതി സംഘടിപ്പിച്ച യുദ്ധ വിരുദ്ധ സംഗമം കോന്നി അരുവാപ്പുലം പഞ്ചായത്തിലെ അതിരുങ്കൽ സിഎംഎസ് യുപി സ്കൂളിൽ നടന്നു. സ്കൂൾ ഹെഡ് മിസ്ട്രസ് അച്ചാമ്മ പി സാലി അധ്യക്ഷയായി.
ആഗസ്റ്റ് 9, നാഗസാക്കി ദിനത്തിൽ നടന്ന സംഗമത്തിൽ കുട്ടികളോട് യുദ്ധം മാനവരാശിക്ക് ഉണ്ടാക്കുന്ന കെടുതികളും ഇനി ഒരു യുദ്ധം ഉണ്ടാവാതെ യി രിക്കേണ്ട ആവശ്യകതയും സംവദിച്ചു. സഡാക്കോ പേപ്പർ കൊക്ക് നിർമ്മാണം കുട്ടികളെ പരിചയപ്പെടുത്തി. കുട്ടികൾക്ക് വേണ്ടി നാഗസാക്കി ദിന ക്വിസ് മൽസരം നടന്നു. യുവസമിതി ജില്ലാ വൈസ് ചെയർ പേഴ്സൺ അലീഡ ക്വിസ് നയിച്ചു. പരിഷത്ത് ജില്ലാ കമ്മറ്റി അംഗം വി എൻ അനിൽ ക്ലാസ് എടുത്തു. ശ്രീ പ്രശാന്ത് യുദ്ധ വിരുദ്ധ സന്ദേശം നൽകി. കുട്ടികൾ യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു.സ്കൂളിലെ അധ്യാപകൻ റോജി ജോൺസൺ ഐസക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.