കല്‍പ്പറ്റയില്‍ പ്രാദേശിക പരിസര സമിതി രൂപീകരിച്ചു.
പ്രാദേശികമായ പരിസര പ്രശ്‌നങ്ങളില്‍ ജനപങ്കാളിത്തത്തോടെ ഇടപെടുന്നതിനായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പ്രാദേശിക പരിസര സമിതിക്ക് രൂപം കൊടുത്തു. രൂപീകരണ യോഗം മുനിസിപ്പല്‍ ചെയര്‍മാന്‍ ബിന്ദു ജോസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അലവി അധ്യക്ഷനായി. പ്രൊഫ: കെ.ബാലഗോപാലന്‍ ‘ജലസുരക്ഷ ജീവസുരക്ഷ‘ എന്ന വിഷയവും കെ.സച്ചിദാനന്ദന്‍ ‘മാലിന്യ സംസ്‌കരണം‘ എന്ന വിഷയവും അവതരിപ്പിച്ചു. ഡി. രാജന്‍, സി.കെ ശിവരാമന്‍, ഫിലിപ്പ് കുരിയന്‍, ഇ.ജെ. ജോസ്, കെ. കുഞ്ഞിമൂസ, പി.പി. ഗോപാലകൃഷ്ണന്‍, സുമ ടി.ആര്‍, പ്രഭാകരന്‍. എം, പി.ഡി അനീഷ്, കെ.ടി ശ്രീവല്‍സന്‍ എന്നിവര്‍ സംസാരിച്ചു. പരിസര സമിതി ചെയര്‍മാനായി ജി. ഹരിലാല്‍ വൈസ് ചെയര്‍മാന്‍മാരായി ഫിലിപ്പ് കുരിയന്‍, സുമ.ടി.ആര്‍. കൺവീനറായി കെ.സച്ചിദാനന്ദന്‍ ജോ: കൺവീനര്‍മാരായി ഇ.ജെ. ജോസ്, പ്രഭാകരന്‍ എം എന്നിവരേയും തെരഞ്ഞെടുത്തു. നഗരസഭയിലെ ജലസുരക്ഷ, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങളില്‍ അടിയന്തിരമായി ഇടപെടാന്‍ സമിതി തീരുമാനിച്ചു.