കോഴിക്കോട് ജില്ലാസമ്മേളനത്തിനായുള്ള നെല്‍കൃഷിക്ക് തുടക്കമായി

0

njaru-nadeel-uthsavam

അടുത്ത വർഷം നാദാപുരത്തു നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ കോഴിക്കോട്‌ ജില്ലാ സമ്മേളനത്തിനാവശ്യമായ അരി ഉൽപാദിപ്പിക്കുന്നതിനായി കുമ്മങ്കോട്‌ യൂണിറ്റിൽ നെൽകൃഷി ആരംഭിച്ചു. വയൽക്കൂട്ടം എന്ന പേരിൽ കാർഷിക കൂട്ടായ്മ രൂപീകരിച്ചുകൊണ്ടാണ് യൂണിറ്റിലെ പ്രവർത്തകർ നെൽക്കൃഷിക്കു തുടക്കമിട്ടത്‌. കൈമോശം വന്നുപോയ കാർഷിക സംസ്കാരം വീണ്ടെടുക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട്‌ കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെയുള്ള നൂറ്റിയൻപതോളം ആളുകൾ ഞാറുനടീൽ ഉത്സവത്തിനു വയലിലിറങ്ങി. വടക്കൻ പാട്ടുകളും വായ്താരികളും ഉത്സവത്തിനു മാറ്റു കൂട്ടി. വൻ ജനപങ്കാളിത്തത്തോടുകൂടി നടന്ന നടീൽ ഉത്സവം തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.എച്ച്‌. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇത്‌ മാതൃകാപരമായ പ്രവർത്തനമാണെന്നും മറ്റു സംഘടനകൾക്കും ഇതൊരു പ്രചോദനമാവട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന പരിപാടിയിൽ ആർ.കെ. പ്രകാശൻ സ്വാഗതം പറഞ്ഞു. വയൽക്കൂട്ടം ചെയർമാൻ തറക്കങ്കി കണ്ണൻ അധ്യക്ഷത വഹിച്ചു. പി.കെ. ശിവദാസൻ, ജമാൽ കല്ലാച്ചി, കെ.സി. കണ്ണൻ, കെ.വി. ഗോപാലൻ, പരിഷത്ത്‌ മേഖലാ പ്രസിഡന്റ്‌ എം.പി. ഗംഗാധരൻ, വൈസ്‌ പ്രസിഡന്റ്‌ പി. രാജൻ, സെക്രട്ടറി ഇ. മുരളീധരൻ, ജോയിന്റ്‌ സെക്രട്ടറി പി.കെ. അശോകൻ എന്നിവർ ആശംസകളർപ്പിച്ചു. എം.കെ. ചപ്പില, വി.കെ. കല്യാണി, മാതു, ജാനകി തുടങ്ങിയവർ വടക്കൻ പാട്ടു പാടി. അജിത. കെ.കെ, രജില. .കെ, ശ്രീശൈല, ശോഭ, .കെ. ഹരിദാസൻ, റിയാസ്‌, നാണു, പരിഷത്ത്‌ ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.കെ. ചന്ദ്രൻ, എൻ.ടി. ഹരിദാസൻ, മേഖലാ കമ്മിറ്റി അംഗങ്ങളായ കെ. രാജൻ, സതീശൻ ചിറയിൽ, സി.കെ. ശശി, യുവസമിതി പ്രവർത്തകരായ സൂരജ്‌ അരൂർ, അനശ്വര. ബി.എസ്‌, അശ്വിൻ ചന്ദ്ര. പി, അഭിരാം, കെ.ടി.കെ, തുടങ്ങിയവർ നേതൃത്വം നൽകി. മേഖലാ പരിസര വിഷയസമിതി കൺവീനറും റിട്ടയേഡ് കൃഷി ഓഫീസറുമായ പി. ശ്രീധരന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണു കാർഷിക പ്രവർത്തനങ്ങൾ നടന്നുവരുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *