Home / Editor

Editor

വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കാം

കോഴിക്കോട് ഭവനില്‍ എം പി സി നമ്പ്യാര്‍ സൂര്യഗ്രഹണ ക്ലാസ് നയിക്കുന്നു. കോഴിക്കോട്: ഡിസംബര്‍ 26ന് നടക്കുന്ന വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ യുറീക്ക ഗ്രന്ഥാലയം തയ്യാറെടുക്കുന്നു. പരിഷത്ത് ഭവനില്‍ നടന്ന പരിശീലന പരിപാടി ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡണ്ട് പി ബി മുരളി ബാസ് ഉദ്ഘാടനം ചെയ്തു. എം പി സി നമ്പ്യാര്‍ നയിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് പ്രഭാകരന്‍ കയനാട്ടില്‍ അധ്യക്ഷനായി. സെക്രട്ടറി കെ സതീശന്‍ സ്വാഗതവും ചന്ദ്രദാസന്‍ നന്ദിയും …

Read More »

യുറീക്കാ ചിത്രോത്സവം 2019

ഇരിട്ടി മേഖലാ തല യുറീക്കാ ചിത്രോത്സവത്തില്‍ പി വി ദിവാകരൻ മാസ്റ്റർ സംസാരിക്കുന്നു. കണ്ണൂര്‍: ഇരിട്ടി മേഖലാ തല യുറീക്കാ ചിത്രോത്സവം 2019 സമാപിച്ചു. യുറീക്കയുടെ അമ്പതാം വാർഷികം, ശിശു ദിനം എന്നിവയോടനുബന്ധിച്ച് യുറീക്ക ബാലവേദികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് എല്‍പി, യുപി, എച്ച്എസ് തലങ്ങളിൽ നടത്തിയ മേഖലാതല ചിത്രോത്സവം പ്രശസ്ത സിനിമാ സംവിധായകനും ചിത്രകാരനുമായ ടി ദീപേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി വി …

Read More »

ചേർത്തല മുനിസിപ്പൽ തല യുറീക്ക വിജ്ഞാനോത്സവം

കുട്ടികൾ തയ്യാറാക്കിയ ആരോഗ്യകിരണം മാഗസിൻ ആർ.വിജയകുമാർ പ്രകാശനം ചെയ്യുന്നു. ആലപ്പുഴ: ചേർത്തല മുനിസിപ്പൽ തല വിജ്ഞാനോത്സവം സമാപിച്ചു. വിജ്ഞാനോത്സവത്തിന് മുന്നോ ടിയായി ഹൈസ്കൂൾ വിദ്യാർത്ഥികൾ മൂലക കാർഡുകളും പ്രൈമറി വിദ്യാർത്ഥികൾ വീടുകളും വിപണികളും സന്ദർശിച്ച് പഠന റിപ്പോർട്ടുകള്‍ തയ്യാറാക്കി. കുട്ടികൾ തയ്യാറാക്കിയ ആരോഗ്യകിരണം എന്ന മാഗസിൻ ആർ.വിജയകുമാർ പ്രകാശനം ചെയ്തു. എൻ ആർ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ എൻ രാധാമണി, സി ദാമോദരൻ, പ്രേമ എസ് കുമാർ, പി …

Read More »

ഐ.ആർ.ടി.സിയിൽ ജിഐഎസ് പരിശീലന​ം

പാലക്കാട്: ജിഐഎസ്, റീമോട്ട് സെന്‍സിംഗ് എന്നിവയില്‍ അടിസ്ഥാന പരിശീലനം നല്‍കുന്നതിനായി സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ടു നിന്ന പരിപാടി ഐ.ആർ.ടി.സി. ഡയറക്ടർ ഡോ. എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രൊഫഷണലുകളും ഗവേഷണ വിദ്യാർത്ഥികളും പരിശീലനത്തിൽ പങ്കെടുത്തു. പ്രകൃതി വിഭവ പരിപാലന വിഭാഗം മേധാവി ആർ സതീഷ് അധ്യക്ഷനായി നടന്ന സമാപന ചടങ്ങിൽ ഐ.ആർ.ടി.സി രജിസ്ട്രാർ കെ കെ ജനാർദ്ദനൻ കോഴ്സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

Read More »

കെ.എ.എസ്. പരീക്ഷ ഇംഗ്ലീഷില്‍ മാത്രം നടത്താനുള്ള തീരുമാനം തിരുത്തണം

പാലക്കാട്: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷ ഇംഗ്ലീഷില്‍ മാത്രം നടത്താനുള്ള തീരുമാനം തിരുത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. പാലക്കാട് മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ വെച്ച് നവംബര്‍ 9,10 തിയ്യതികളില്‍ നടന്ന ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യം ഉന്നയിച്ചത്. പി.എസ്.സി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചതിലൂടെ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രി സമൂഹത്തിന് നല്‍കിയ ഉറപ്പില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. മൂന്നാഴ്ചയോളം നീണ്ട നിരാഹാര സമരത്തിന്റേയും തിരുവോണനാളിലടക്കം കേരളമൊന്നാകെ നടത്തിയ ഉപവാസ …

Read More »

നെഹ്റുവിയൻ ചിന്തകളുടെ പുനർവായന അനിവാര്യം- പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ

മയ്യിൽ മേഖലാ കമ്മറ്റി സംഘടിപ്പിച്ച പുസ്തക ചര്‍ച്ചയില്‍ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ വിഷയാവതരണം നടത്തുന്നു. കണ്ണൂര്‍: ജനാധിപത്യം, മതേതരത്വം, ശാസ്ത്രബോധം തുടങ്ങിയ സുപ്രധാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും അവ ഉൾക്കൊള്ളുന്ന ഭരണഘടന സംരക്ഷിക്കുന്നതിനുമായുള്ള പോരാട്ടത്തിൽ നെഹ്റുവിയൻ ചിന്തകളുടെ പുനർവായന അനിവാര്യമെന്ന്‌ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ പറഞ്ഞു. ഭയപ്പെട്ടിരുന്നതിനേക്കാൾ കൂടു തൽ അപകടകരമായ അവസ്ഥയിലൂടെയാണ് ലോകവും രാജ്യവും കടന്നു പോവുന്നത്. സാമ്പത്തികവും പാരിസ്ഥിതികവുമായ രണ്ടു തരം പ്രതിസന്ധികൾ രാഷ്ട്രീയ പ്രത്യാഘാതങ്ങളിലേക്ക് …

Read More »

എൽ.ഇ.ഡി. ബൾബ് നിർമ്മാണ പരിശീലനം

എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനത്തിന് പി എ തങ്കച്ചൻ നേതൃത്വം നൽകുന്നു തിരുവനന്തപുരം: കഴക്കൂട്ടം മേഖലാ പഠന കേന്ദ്രത്തിന്റേയും കുടവൂർ യൂണിറ്റിന്റേയും ആഭിമുഖ്യത്തിൽ എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. തുരുത്തിക്കര സയൻസ് സെൻററിന്റെ സഹകരണത്തോടെ പാട്ടത്തിൽ എൽപി സ്കൂളിൽ നടന്ന പരിശീലനത്തിന് സയൻസ്‌ സെന്റർ രജിസ്ട്രാർ പി എ തങ്കച്ചൻ നേതൃത്വം നൽകി. കുടവൂർ യൂണിറ്റിൽ നടന്നുവരുന്ന സ്വാശ്രയ കുടവൂർ ക്യാമ്പയിന്റെ അടുത്ത …

Read More »

വാളയാര്‍: പുനരന്വേഷണം ഉറപ്പുവരുത്തുക.

അന്വേഷണത്തിൽ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി കൈക്കൊള്ളുക വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണത്തിനിടയാക്കിയവരെ പോക്സോ കോടതിക്ക് വെറുതെ വിടേണ്ടിവന്ന സാഹചര്യം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിനൊന്നും എട്ടും വയസ്സുള്ള പെൺകുട്ടികൾ 2017 ജനുവരി മാര്‍ച്ച് മാസങ്ങളിലാണ് ദുരൂഹ സാഹചര്യത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈ കേസിന്റെ അന്വേഷണത്തിന്റെ തുടക്കം മുതലേ പോലീസിന്റെ അനാസ്ഥയും താല്‍പര്യക്കുറവും പ്രകടമായിരുന്നു. മരണത്തില്‍ ദുരൂഹത രേഖപ്പെടുത്താവുന്ന ഒട്ടേറെ കാരണങ്ങള്‍ ഉണ്ടായിട്ടും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് …

Read More »

വധശിക്ഷയും പൗരസമൂഹവും- സംവാദം

‘വധശിക്ഷയും പൗരസമൂഹവും’ സംവാദ സദസ് പാലക്കാട്: വാളയാര്‍ അട്ടപള്ളം പെണ്‍കുട്ടികളുടെ മരണത്തിന്റേയും അട്ടപാടി മഞ്ചുകണ്ടിയിലെ പോലീസ് നടപടിയുടെയും പശ്ചാത്തലത്തില്‍ ‘വധശിക്ഷയും പൗരസമൂഹവും’ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. വസീം മാലിക്ക് ഒ പി അദ്ധ്യക്ഷത വഹിച്ച സംവാദസദസ് യുവ എഴുത്തുകാരന്‍ പി.എം വ്യാസന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിരൂപകന്‍ ജിതിന്‍ കെ.സി വിഷയാവതരണം നടത്തി. അനൂപ് സ്വാഗതവും രൂപിക കെ നന്ദിയും പറഞ്ഞു. അഭിജിത് സുദര്‍ശന്‍, നിഫില്‍, ബാലു, അര്‍ജുന്‍ …

Read More »