Home / പരിപാടികള്‍

പരിപാടികള്‍

ദുരന്തനിവാരണ സമിതികൾ പ്രാദേശിക തലത്തിലേക്ക് വികേന്ദ്രീകരിക്കണം

തൃശ്ശൂർ ജില്ലയിലെ ഉരുൾപൊട്ടലുകൾ എന്ന പഠന റിപ്പോർട്ട് വടക്കാഞ്ചേരി നഗരസഭ ഉപാധ്യക്ഷൻ എം.ആർ.അനൂപ് കിഷോർ പ്രകാശനം ചെയ്യുന്നു. വടക്കാഞ്ചേരി : പ്രളയം, ഭൂകമ്പം, ഉരുൾപൊട്ടൽ, സുനാമി, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനും അവ ഏകോപിപ്പിക്കുന്നതിനും പഞ്ചായത്ത് തലത്തിൽ വിദഗ്‌ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കുകയും ദുരന്തനിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുകയും വേണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ലാൻഡ് സ്ലൈഡ് പ്രോജക്ട് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും ഐ.ആര്‍.ടി.സി ഡയറക്ടറുമായ ജിയോളജിസ്റ്റുമായ ഡോ.എസ്. ശ്രീകുമാർ …

Read More »

കാർഷിക രീതികൾ വാണിജ്യ അടിസ്ഥാനത്തില്‍ മാറേണ്ടതാണ് – കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ ലാലി രാമകൃഷ്ണൻ

എറണാകുളം: കാർഷിക രീതികൾ വാണിജ്യ അടിസ്ഥാനത്തില്‍ മാറേണ്ടതാണ് എന്ന് കൃഷി വകുപ്പ് അഡിഷണൽ ഡയറക്ടർ ലാലി രാമകൃഷ്ണൻ – ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ സമത വേദിയുടെ വാർഷികം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു.വ്യവസായങ്ങളുടെ അടിസ്ഥാനം കൃഷിയാകണം. കൃഷിയിൽ ഊന്നിയുള്ള വികസന മാതൃകകളാണ് രൂപപ്പെട്ട് വരേണ്ടത്. പുതിയ തലമുറയെ ആകർഷിക്കുന്ന തരത്തിലുള്ള കാർഷിക രീതികളും രൂപപ്പെട്ട് വരണം. ശാസ്ത്രീയ കൃഷിയിലൂടെ നമ്മൾക്ക് ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കാൻ സാധിക്കും. അത് വഴി …

Read More »

ഭരണഘടനാ ദിനാചരണം

ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപനകയൂണിറ്റിന്റെയും എന്‍.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ തൊടുപുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് ഭരണഘടന ദിനാചരണം നടത്തി. ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത പോസ്റ്റര്‍ വിതരണോദ്ഘാടനവും നിര്‍വ്വഹിച്ചു. ഒട്ടേറെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്ത ഈ പരിപാടി ഏവര്‍ക്കും ആവേശം പകര്‍ന്ന അനുഭവമായി മാറി. യൂണിറ്റ് സെക്രട്ടറി ലത ടീച്ചറും ജില്ലാ കമ്മിറ്റിയംഗം ഡെയ്സി ടീച്ചറും പരിപാടികൾക്ക് നേതൃത്വം നല്‍കി.

Read More »

നവകേരള സൃ്ഷടിക്കായുള്ള വിദഗ്ധരുടെ കൂടിയിരുപ്പ്

നവകേരള സൃഷ് ടിക്കായുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും രൂപപ്പെടു ത്തിയെടുക്കുന്നതിനുള്ള വിദഗ്ധരുടെ ശില്പശാല സെപ്റ്റംബര്‍ 2ന് തൃശ്ശൂര്‍ പരിസരകേന്ദ്രത്തില്‍ നടന്നു. കേരളത്തിന്റെ ഭൂവിനിയോഗവും വികസന സങ്കല്‍പ്പവും തമ്മിലുള്ള വൈരുദ്ധ്യമാണ് അതി തീവ്രമഴയെ പ്രകൃതിദുരന്തമാക്കി മാറ്റാന്‍ പ്രധാന കാരണമായത് എന്ന് ശില്പശാലയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രാപ്പെട്ടു. കേരളം ഒരു പരിസ്ഥിതിലോല പ്രദേശമാണ്. കേരളത്തിലെ ഏതെങ്കിലും ഹോട്ട് സ്‌പോട്ടു മാത്രമല്ല കേരളം മൊത്തത്തില്‍ പരിസ്ഥിതിലോല പ്രദേശമാണ് എന്ന വസ്തുത അംഗീകരിക്കപ്പെടാത്തതാണ് …

Read More »

‘മലയാളം പഠിക്കാത്തവര്‍ക്കും പ്രൈമറി അധ്യാപകരാവാം’: ഉത്തരവ് പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കും

പ്രതിഷേധസംഗമം ഡോ.പി.പവിത്രന്‍ ഉദ്ഘാടനം ചെയ്യുന്നു   തിരുവനന്തപുരം: ഹയര്‍സെക്കന്ററി തലം വരെ മലയാളം പഠിക്കാത്തവര്‍ക്കും പ്രൈമറി അധ്യാപകരാകാം എന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരത്തെ ഗുരുതരമായി ബാധിക്കുമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ആശങ്ക പ്രകടിപ്പിച്ചു. കേരളത്തിലെ പ്രൈമറി സ്‌കൂളുകളില്‍ അധ്യാപകരാകാന്‍ പത്താം ക്ലാസ്സും ടി.ടി.സി.യുമായിരുന്നു യോഗ്യത. പ്രസ്തുത യോഗ്യതയില്‍ പിന്നീട് ചില ഭേദഗതികളുണ്ടായി. പത്താം ക്ലാസ്സും ടി.ടി.സിയും എന്നതിന് …

Read More »