Home / വിദ്യാഭ്യാസം

വിദ്യാഭ്യാസം

വിവാദങ്ങളുടെ പൊരുളറിയാന്‍ സെമിനാർ

ഖാദർ കമ്മറ്റി റിപ്പോർട്ട് വിദ്യാഭ്യാസ സെമിനാറിൽ സി പി ഹരീന്ദ്രൻ വിഷയം അവതരിപ്പിക്കുന്നു. കാസര്‍ഗോഡ്: പൊതു വിദ്യാഭ്യാസ നവീകരണത്തിനും മികവിനുമായി കേരള സർക്കാര്‍ നിയോഗിച്ച ഖാദര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഒന്നാം ഭാഗം പുറത്തു വന്നപ്പോൾ വ്യാപകമായി പുകയുന്ന വിവാദങ്ങളുടെ പൊരുളറിയാൻ കേരള ശാസ്ത്ര സാഹിത്യ പരിഷത് കാസർഗോഡ് ജില്ലകമ്മിറ്റി സെമിനാർ നടത്തി. കാഞ്ഞങ്ങാട് പരിഷത്ത് ഭവനിൽ നടന്ന പരിപാടിയിൽ സി പി ഹരീന്ദ്രൻ വിഷയാവതരണം നടത്തി. പി വി ദിവാകരൻ …

Read More »

ദേശീയ വിദ്യാഭ്യാസ കരട് നയം വര്‍ഗീയവത്ക്കരണത്തിന് വഴിയൊരുക്കും

മലപ്പുറത്ത് സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസനയം ചര്‍ച്ചയില്‍ ഡോ.ബി.എസ്. ഹരികുമാര്‍ വിഷയാവതരണം നടത്തുന്നു. മലപ്പുറം: വിദ്യാഭ്യാസ രംഗത്ത് കച്ചവടവൽക്കരണത്തിനും വർഗീയവൽക്കരണത്തിനും വഴിയൊരുക്കുന്നതാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുള്ള ദേശീയ വിദ്യാഭ്യാസ നയമെന്ന് മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ചർച്ചയിൽ വിലയിരുത്തി. കാലിക്കറ്റ് സര്‍വകലാശാല കോളേജ് ഡെവലപ്മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. ബിഎസ് ഹരികുമാര്‍ വിഷയാവതരണം നടത്തി. യു ജി സി തുടങ്ങി നിലവിലുള്ള സകല സംവിധാനങ്ങളേയും അടിമുടി പൊളിച്ചെഴുതുന്ന ഈ നയം സംസ്ഥാന സർക്കാരുകളുടെ …

Read More »

സാമൂഹ്യ വിദ്യാഭ്യാസ പരിപാടി സമാപിച്ചു

Preview(opens in a new tab) ജില്ലാ പ്രസിഡണ്ട് കെ.കെ.രാഘവൻ സംസാരിക്കുന്നു കാസര്‍ഗോഡ്: ജൂലായ് 26, 27 തീയതികളിൽ പടന്നക്കാട് കാർഷിക കോളേജിൽ സംഘടിപ്പിച്ച സാമൂഹ്യ വിദ്യാഭ്യാസ പരിപാടി സമാപിച്ചു, ത്രിതല പഞ്ചായത്ത് ഭരണ സംവിധാനത്തെക്കുറിച്ചും കുടുംബശ്രീ പ്രസ്ഥാനത്തെക്കുറിച്ചും നവകേരള മിഷൻ പദ്ധതിയിൽ പ്പെട്ട ഹരിത കേരള മിഷൻ, ആർദ്രം, ലൈഫ് , പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നം തുടങ്ങിയ വിഷയങ്ങളായിരുന്നു പഠന വിഷയം, പൊതുരംഗത്തും കുടുമ്പശ്രീയിലും പ്രവർത്തിക്കുന്ന വനിതകൾ …

Read More »

സൂക്ഷ്മ ലോകത്തേക്ക് മിഴി തുറന്ന് ഫോൾഡ്സ്കോപ്പ് പരിശീലനം

മുളന്തുരുത്തി മേഖലാ ഫോള്‍ഡ് സ്കോപ്പ് പരിശീലന പരിപാടിയിൽ നിന്ന്. എറണാകുളം: സൂക്ഷ്മജീവികളെ കാട്ടിത്തന്ന് മാനവരാശിക്ക് വിസ്മയമായ സംഭാവനകൾ നൽകിയ മൈക്രോസ്കോപിന്റെ കുഞ്ഞൻ രൂപമായ ഫൊൾഡ് സ്കോപിന്റെ പ്രവർത്തനം നേരിൽ കണ്ടപ്പോൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശാസ്ത്ര പ്രവർത്തകർക്കും അത്ഭുതമായി. സൂക്ഷ്മജീവികളെ നിരീക്ഷിച്ച് ജനകീയ മാവുകയാണ് ഫൊൾഡ് സ്കോപ് . വില കൂറഞ്ഞ, കൊണ്ടു നടക്കാവുന്ന ഫൊൾഡ് സ്കോപ് മൊബൈൽ ഫോണുമായും എൽ ഇ ഡി പ്രൊജക്റ്ററുമായും ബന്ധിപ്പിച്ച് കൂടുതൽ മികവുള്ള ഇമേജുകളെ …

Read More »

വിദ്യാഭ്യാസ – ആരോഗ്യ പ്രവർത്തകരുടെ ശില്പശാല കൊടുങ്ങല്ലൂരില്‍

കൊടുങ്ങല്ലൂർ ഗവ. ബോയ്സ് ഹയസെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന കൂട്ടായ്മയിൽ പ്രദേശത്തെ അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്തു. പരിഷത്ത് മേഖല പ്രസിഡന്റ് പി. എ. മുഹമ്മദ് റാഫി അധ്യക്ഷനായി. പരിസരദിന പോസ്റ്ററിന്റെ പ്രകാശനം ജില്ലാപഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ നിർവ്വഹിച്ചു. അഴീക്കോട് മുനക്കൽ ടൂറിസം ഡെസ്റ്റിനേഷൻ കമ്മറ്റി അംഗം കെ.എസ്.സതീഷ്കുമാർ മാസ്റ്റർ ഏറ്റുവാങ്ങി. വി.മനോജ് സ്വാഗതവും പ്രൊഫ. കെ. അജിത നന്ദിയും പറഞ്ഞു. ഉച്ചക്ക് 2 മണിക്ക് കൊടുങ്ങല്ലൂർ ഗവ. …

Read More »

ജ്യോതിശാസ്ത്ര കോൺഗ്രസ്

New വയനാട്: പൂക്കോട് വെറ്റിനറി കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ ശാസ്ത്രസാഹിത്യ പരിഷത് കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ച ദ്വിദിന ജ്യോതിശാസ്ത്ര കോൺഗ്രസ് പൂക്കോട് സർവ്വകലാശാല ഡയറക്ടർ ഓഫ് എന്റർപ്രെണർഷിപ് ഡോ. എം. കെ. നാരായണൻ ഉദ്‌ഘാടനം ചെയ്തു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി ജ്യോതിശാസ്ത്ര തത്‌പ്പരരായ 51 വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രൊഫ. കെ. പാപ്പൂട്ടി, ഡോ. പി. എം. സിദ്ധാർത്ഥൻ, കെ. പി. ഏലിയാസ്, എം. എം. ടോമി, ജോൺ …

Read More »

‘തമോഗർത്തങ്ങൾ’ ജ്യോതിശാസ്ത്ര ക്ലാസ്സ്

മലപ്പുറം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജ്യോതിശാസ്ത്ര കൂട്ടായ്മയായ മാർസ് (മലപ്പുറം അമച്വർ ആസ്ട്രോനോമേഴ്‌സ് സൊസൈറ്റി) പെരിന്തൽമണ്ണ ഗലീലിയോ സയൻസ് സെന്ററിൽ നടത്തിയ ‘തമോഗർത്തങ്ങൾ’ ജ്യോതിശാസ്ത്ര ക്ലാസ്സ് മുനിസിപ്പൽ ചെയർമാൻ എം. മുഹമ്മദ് സലീം ഉൽഘാടനം ചെയ്തു. ഡോ. പ്രജിത്ത് ചന്ദ്രൻ വിഷയം അവതരിപ്പിച്ചു. മാർസ് ചെയർമാൻ ആനന്ദ മൂർത്തി അധ്യക്ഷനായി. മാർസ് വൈസ് ചെയർമാൻ സി. സുബ്രഹ്മണ്യൻ ജ്യോതിശാസ്ത്ര പഠന പരിപാടി വിശദീകരിച്ചു. മാർസ് കൺവീനർ സജിൻ നിലമ്പൂർ സ്വാഗതവും …

Read More »

സയൻസ് ക്ലബ്ബ് രൂപീകരിച്ചു

കുറ്റൂർ (തൃശ്ശൂർ): ചന്ദ്ര മെമ്മോറിയൽ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം നടന്നു.’നമ്മുടെ പരിസ്ഥിതിയും നമ്മുടെ ആരോഗ്യവും’ എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ സെക്രട്ടറി ടി. സത്യനാരായണൻ ആണ് ഉദ്ഘാടനം നിർവഹിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. സോപ്പ് നിർമ്മാണ പരിശീലനം, പരിസ്ഥിതി സൗഹൃദമായ പേപ്പർ പേനകളുടെയും എൽ.ഇ.ഡി ബുകളുടെയും നിർമ്മാണം, ഉപയോഗശേഷമുള്ള വസ്തുക്കളുപയോഗിച്ച് കൗതുകവസ്തു നിർമ്മാണം, ഒറിഗാമി …

Read More »

ശാസ്ത്രാവബോധ ക്യാമ്പയിന്‍ തുടങ്ങി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുസാറ്റ് ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശാസ്ത്രാവബോധ കാമ്പയിന്റേയും ബഹിരാകാശ ശാസ്ത്ര – ജ്യോതിശാസ്ത്ര ഏകദിന ശില്പശാലയുടേയും ഉദ്ഘാടനം കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. കെ.എൻ. മധുസൂദനൻ നിർവ്വഹിച്ചു. വളരെ സന്ദിഗ്ദ്ധമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ശാസ്ത്രീയതയ്ക്ക് എതിരെയുള്ള പ്രവർത്തനങ്ങൾക്ക് സ്വീകാര്യത കൂടുന്ന സാഹചര്യമാണ് വളർന്നു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യം, കല തുടങ്ങിയ മാധൃമങ്ങളിലൂടെയുള്ള സ്വതന്ത്രാവിഷ്കാരങ്ങൾ കനത്ത വെല്ലുവിളി നേരിടുകയാണ്. ശാസ്ത്രത്തിന്റെ സംസ്കാരം ഉൾക്കൊള്ളാതെ …

Read More »

ഖാദർ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാര്‍ഹം

കണ്ണൂരിൽ സംഘടിപ്പിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ട് സംവാദം കെ.കെ ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു കണ്ണൂര്‍: സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യം വച്ചുകൊണ്ട് ഡോ.എം.എ.ഖാദർ ചെയർമാനായുള്ള വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ടിലെ നിർദേശങ്ങൾ പൊതുവേ സ്വാഗതാര്‍ഹമെന്ന് കണ്ണൂര്‍ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. പരിഷദ് ഭവനില്‍ സംഘടിപ്പിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ട് സംവാദത്തില്‍ കെ കെ ശിവദാസൻ വിഷയം അവതരിപ്പിച്ചു. ശാസ്ത്രകേരളം പത്രാധിപർ ഒ.എം. ശങ്കരൻ മോഡറേറ്ററായിരുന്നു. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി …

Read More »