Home / പരിസരം

പരിസരം

കോഴിക്കോട് കൊല്ലഗൽ ദേശീയ പാത തത്സ്ഥിതി തുടരണം

വയനാട്‌: ഏഷ്യയിലെ സുപ്രധാനമായ കടുവാ റിസർവിലൂടെ കടന്നു പോകുന്ന കോഴിക്കോട്- കൊല്ലഗൽ ദേശീയ പാത 766 ല്‍ വനപ്രദേശത്തുകൂടി കടന്നു പോകുന്ന ഭാഗത്ത്‌ പകൽ സമയയാത്ര നിരോധിക്കുന്നതിനായുള്ള നീക്കം ഈ മേഖലയിലെ ജനങ്ങളുടെ ജീവിത ആവശ്യങ്ങളെ നിരാകരിക്കുമെന്നതിനാല്‍ ഒട്ടും തന്നെ സ്വീകാര്യമല്ലെന്ന് വയനാട്‌ ജില്ലാകമ്മറ്റി അഭിപ്രായപ്പെട്ടു. നൂറിലധികം വർഷങ്ങളായി കോഴിക്കോട്- മൈസൂർ- ബാംഗളൂർ നഗരങ്ങളെ ബന്ധിപ്പിക്കുന്നതും ഉന്നത വിദ്യാഭ്യാസത്തിനും ചികിത്സക്കും കച്ചവടത്തിനുമായി കേരളീയർ ആശ്രയിക്കുന്നതുമായ പാതയാണ് ഇത്. കൃഷിപ്പണിക്കും നിർമ്മാണ …

Read More »

ഹരിതഭവനം – ഗൃഹസന്ദര്‍ശനം

തിരുവനന്തപുരം: വെടിവെച്ചാന്‍കോവില്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പള്ളിച്ചല്‍ പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ നടക്കുന്ന ഹരിതഭവനം പദ്ധതിയുടെ ഭാഗമായി ഗൃഹസന്ദര്‍ശന പരിപാടി നടന്നു. ഗാന്ധിജയന്തി ദിനാഘോഷ പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. ഹരിതകേരളം മുമ്പോട്ടുവെക്കുന്ന വൃത്തി, വെള്ളം വിളവ് എന്നീ ആശയങ്ങള്‍ വാര്‍ഡിലെ 524 വീടുകളിലും നടപ്പിലാക്കുന്നതിനുള്ള ശ്രമമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഒന്നാം ഘട്ടമായി പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും വൃത്തിയാക്കി ഹരിതകര്‍മസേനയ്ക്ക് നല്‍കുന്ന പ്രവര്‍ത്തനം നടക്കുന്നു. ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മഴവെള്ള …

Read More »

കുഞ്ഞാലിപ്പാറ ക്വാറി – ക്രഷർ പ്രവർത്തനം നിർത്തണം

തൃശ്ശൂർ: പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന കുഞ്ഞാലിപ്പാറയിലെ കരിങ്കൽ ക്വാറി- ക്രഷർ യൂണിറ്റ് പ്രവർത്തനം നിർത്തിവെക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ ജില്ലാ കമ്മിറ്റി, ജില്ലാ കളക്ടർ എസ് ഷാനവാസിന് നിവേദനം നൽകി. പരിഷത്ത് നടത്തിയ പഠനമനുസരിച്ച്, നിബന്ധനകൾ പാലിക്കാതെ നടത്തുന്ന ക്വാറി- ക്രഷർ യൂണിറ്റ് പ്രദേശത്ത് ഗുരുതരമായ പരിസ്ഥിതി- ആരോഗ്യ- കാർഷിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഭാരവാഹികൾ കളക്ടറോട് പറഞ്ഞു. ഉഗ്രസ്ഫോടനങ്ങൾ ഇടക്കിടെ നടക്കുന്നതിനാൽ പ്രദേശത്തെ 180 ഓളം വീടുകൾക്ക് കേടുപാടും …

Read More »

എസ്.പി.എൻ. അനുസ്മരണം- മലപ്പുറത്ത് പരിസ്ഥിതി സെമിനാര്‍

മഞ്ചേരിയിൽ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറിൽ ടി ഗംഗാധരൻ വിഷയാവതരണം നടത്തുന്നു. മലപ്പുറം: കവി, പ്രഭാഷകൻ, അധ്യാപകൻ, ശാസ്ത്ര പ്രചാരകൻ, പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിലെല്ലാം സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ച എസ് പ്രഭാകരൻ നായര്‍ മലപ്പുറം ജില്ലയിലും സംസ്ഥാനത്തും കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ ജനകീയമാക്കുന്നതിന് യത്നിച്ച മുൻനിര പ്രവർത്തകനായിരുന്നു. എസ് പി എൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അദ്ദേഹത്തെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി മഞ്ചേരിയില്‍ ഏകദിന പരിസ്ഥിതി സെമിനാര്‍ സംഘടിപ്പിച്ചു. തുടര്‍ച്ചയായി രണ്ടു …

Read More »

കണ്ണൂര്‍ ജില്ലയില്‍ പ്രളയ സുരക്ഷാ ക്യാമ്പയിൻ സമാപിച്ചു

പ്രളയസുരക്ഷാ ക്യാമ്പയിന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു കണ്ണൂർ: ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രളയ സുരക്ഷാ ബോധവൽക്കരണ ക്യാമ്പയിൻ കണ്ണൂരിൽ സമാപിച്ചു. പ്രളയ സുരക്ഷാ പ്രവർത്തനങ്ങൾ, പ്രളയം അതിജീവിക്കുവാനുള്ള തയ്യാറെടുപ്പു പദ്ധതികൾ, ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ, ആഗോള താപനം, കാലാവസ്ഥാ മാറ്റം എന്നിവയായിരുന്നു ക്യാമ്പയിന്റെ ഉള്ളടക്കം. ബോധവൽക്കരണ ക്ലാസ്സുകൾ, പ്രചാരണ ജാഥകൾ, ലഘുലേഖാ പ്രചാരണം, ലഘു നാടകങ്ങൾ എന്നിവ ക്യാമ്പയിന്റെ ഭാഗമായി നടന്നു. ഒക്ടോബർ 5 ന് പയ്യന്നൂരിൽ …

Read More »

തേക്ക് തോട്ടം പുനഃസ്ഥാപിക്കാനുള്ള നീക്കം പ്രതിഷേധാർഹം

വയനാട്: നോർത്ത് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂർ റേഞ്ചിൽ തേക്ക് തോട്ടം പുനഃസ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാറിയ കാലത്തും പഴയ നിലപാടുകൾ തിരുത്താൻ തയ്യാറാവാത്ത വനം വകുപ്പ് നടപടി ആശങ്കാ ജനകമാണ്. ഏകവിള തോട്ടങ്ങൾ അശാസ്ത്രീയമാണെന്നും ജൈവ വൈവിധ്യത്തെ നശിപ്പിക്കുന്നതാണെന്നും ബോധ്യപ്പെട്ടതിനു ശേഷവും അത്തരം നടപടികൾ തുടരാൻ വകുപ്പ് ശ്രമിക്കുന്നത് തലപ്പത്തിരിക്കുന്നവരുടെ പിടിപ്പ് കേട് ആണ് കാണിക്കുന്നത്. വനത്തിനുള്ളിൽ ക്രിയാത്മകമായ ഇടപെടലുകൾ തീർച്ചയായും ആവശ്യമാണ്. അത്തരം …

Read More »

ജലശുദ്ധി പ്ലാസ്റ്റിക് വിമുക്തി

ജലശുദ്ധി പ്ലാസ്റ്റിക് വിമുക്തി പരിപാടിയുടെ ഭാഗമായി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍ അരുവിക്കര: ജലശുദ്ധി പ്ലാസ്റ്റിക് വിമുക്തി എന്ന പരിപാടിയുടെ ഭാഗമായി അരുവിക്കര ജലസംഭരണിയുടെ കളത്തറ മുതൽ വട്ടക്കണ്ടമൂല വരെയുള്ള ഭാഗത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്തിന് കൈമാറുകയും, ജലസംഭരണിയുടെ സമീപപ്രദേശത്തുള്ള വീടുകളിലെ കിണർ ജലത്തിന്റെ ശുദ്ധി സൗജന്യമായി പരിശോധിച്ച് നൽകുകയും ചെയ്തു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് കുളത്തറ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ മഞ്ച വൊക്കേഷണൽ ഹയർ സെക്കൻഡറി …

Read More »

ഭൂവിനിയോഗത്തിൽ മാറ്റങ്ങൾ അനിവാര്യം

ഐ ആര്‍ ടി സി ഡയറക്ടര്‍ ഡോ. എസ് ശ്രീകുമാർ കൽപ്പറ്റയിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ വിഷയാവതരണം നടത്തുന്നു. വയനാട്: അശാസ്ത്രീയമായ ഭൂവിനിയോഗമാണ് പ്രകൃതി പ്രതിഭാസങ്ങളെ പ്രകൃതി ദുരന്തങ്ങളാക്കി മാറ്റുന്നത് എന്ന് വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദര്‍ശിച്ച ഭൗമ ശാസ്ത്രജ്ഞനും ഐ ആര്‍ ടി സി ഡയറക്ടറുമായ ഡോ എസ് ശ്രീകുമാർ അഭിപ്രായപ്പെട്ടു. ജില്ലാ ദുരന്ത നിവാരണ സമിതിയുടെയും, ഹ്യൂം സെന്റർ ഫോർ ഇക്കോളജിയുടെയും സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് …

Read More »

കാലാവസ്ഥാ സമരം പഠന ക്ലാസ്സ്

ജോജി കൂട്ടുമ്മേൽ ക്ലാസ്സ് നയിക്കുന്നു. കോട്ടയം: കാലാവസ്ഥാ സുരക്ഷയ്ക്കായുള്ള ആഗോള വിദ്യാർത്ഥി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കാണക്കാരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പഠനക്ലാസ്സ് നടന്നു. നാഷണൽ സർവ്വീസ് സ്കീമിന്റെ സഹകരണത്തോടെ നടന്ന പരിപാടി സ്കൂൾ പ്രിൻസിപ്പൽ പദ്മകുമാർ ഉദ്ഘാടനം ചെയ്തു. നിർവാഹക സമിതിയംഗം ജോജി കൂട്ടുമ്മേൽ കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രവും പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. ജില്ലാ സെക്രട്ടറി ഡോ. എസ് എം പ്രമീള, ഏറ്റുമാനൂർ മേഖലാ …

Read More »

Law Con നിയമ വിദ്യാർത്ഥി കൂട്ടായ്മ

ലോകോൺ നിയമ വിദ്യാർത്ഥി സംഗമത്തിൽ നിന്ന് പാലക്കാട്‌: നിയമ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി വിഷയങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സംഗമം സംഘടിപ്പിച്ചു. പാലക്കാട് ഐ ആർ ടി സി യിൽ സെപ്റ്റംബർ 13, 14 തീയതികളിൽ നടന്ന ക്യാമ്പിൽ കേരളത്തിലെ വിവിധ നിയമ കലാലയങ്ങളിൽ നിന്നായി അൻപതിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. സംസ്ഥാന പ്രസിഡണ്ട് എ പി മുരളീധരൻ ഉദ്ഘാടനം ചെയ്തു. അഡ്വ. നേഹാ മറിയം കുര്യൻ “പരിസ്ഥിതി നിയമങ്ങൾക്ക്‌ ഒരു …

Read More »