Home / ലേഖനങ്ങള്‍

ലേഖനങ്ങള്‍

Articles

കേംബ്രിഡ്ജ് അനലറ്റിക്ക ഇനിയെങ്കിലും സ്വതന്ത്ര ആള്‍ട്ടര്‍നേറ്റീവുകളെക്കുറിച്ച് ചിന്തിച്ച് തുടങ്ങാം

കേംബ്രി‍‍‍ഡ്ജ് അനലറ്റിക്ക എന്ന സ്ഥാപനം വ്യക്തിഗത വിവരങ്ങളെ സമര്‍ഥമായി ഉപയോഗിച്ച് ഇലക്ഷനെ അട്ടിമറിച്ച വാര്‍ത്ത എല്ലാവരും വായിച്ച് കാണും. ഇതിന് തടയിടാന്‍ ഫേസ്ബുക്കിലെ ആപുകളെ എടുത്ത് കളഞ്ഞതുകൊണ്ടോ ഫേസ്ബുക്ക് തന്നെ ഡിലീറ്റ് ചെയ്തതുകൊണ്ടോ ആവില്ല. എന്താണ് കേംബ്രിഡ്ജ് അനലറ്റിക്ക ? ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പരസ്യ കമ്പനി ആണിത്. ഫേസ്ബുക്കില്‍ നിന്നും ലഭിച്ച വ്യക്തിഗത വിവരങ്ങളെ പഠിച്ച് ഇലക്ഷന്‍ ക്യാമ്പയിന്‍ നടത്തി ഫലത്തെ അനുകൂലമാക്കിയ തിലൂടെയാണ് ഇവര്‍ കുപ്രസിദ്ധിയാര്‍ജിച്ചത്. …

Read More »

ടി.ആര്‍.ചന്ദ്രദത്ത് കര്‍മോത്സുകതയുടെയും ഇച്ഛാശക്തിയുടെയും ആള്‍രൂപം

മര്‍ത്യവീര്യം അദ്രിയെ വെല്ലുമെന്ന് പ്രഖ്യാപിച്ച മഹാകവിതന്നെയാണല്ലോ വിജിഗീഷുവായ മൃത്യുവിനുപോലും ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താനാവില്ലെന്ന് എഴുതിയതും. മാരകമായ രോഗത്തിന് കീഴ്പെട്ടിട്ടും അത്യസാധാരണമായ മനോബലം കൊണ്ടും കര്‍മനിരതത്വം കൊണ്ടും മരണത്തെപ്പോലും മാറ്റിനിര്‍ത്തി താന്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ലോകത്തോട് വിടപറഞ്ഞ ടി.ആര്‍.ചന്ദ്രദത്ത് ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരു പാഠവും മാതൃകയുമാണ്. 2018 മാര്‍ച്ച് 20 നാണ് 75-ാമത്തെ വയസ്സില്‍ ദത്ത് മാഷ് നിര്യാതനായത്. ഓരോ മണല്‍തരിയിലും ഇടതുപക്ഷ പ്രസ്ഥാനത്തിന് ആഴത്തില്‍ വേരോട്ടമുള്ള മണപ്പുറമാണ് ദത്ത് മാഷെ …

Read More »

അനുസ്മരണം സ്റ്റീഫൻ ഹോക്കിങ്ങ് ഒരു വൈദ്യശാസ്ത്ര വിസ്മയം

(2016 ൽ പ്രസിദ്ധീകരിച്ച ഡോ. ബി. ഇക്ബാലിന്റെ മസ്തിഷ്ക്കം അത്ഭുതങ്ങളുടെ കലവറ എന്ന പുസ്തകത്തിൽ നിന്നും..) ലോകത്ത് ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരിൽ എന്തുകൊണ്ടും ഏറ്റവും പ്രസിദ്ധനും പ്രമുഖനുമാണ് ബ്രിട്ടീഷ് പ്രപഞ്ച ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്. ഗുരുതരമായ മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് ശാരീരിക അവശത നേരിടുകയാണ് ഹോക്കിങ്ങ്. എന്നാൽ അപ്പോഴും അദ്ദേഹം പഠനത്തിലും ഗവേഷണത്തിലും ഗ്രന്ഥരചനയിലും ആമഗ്നനായി വൈദ്യ ലോകത്തെ അത്ഭുതപ്പെടുത്തികൊണ്ടും അമ്പരപ്പിച്ചുകൊണ്ടും ശാസ്ത്രലോകത്ത് സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. 1963 ൽ …

Read More »

ഇതാ ബഹിരാകാശ ഗവേഷണവിജ്ഞാന സാഗരം – പ്രൊഫ.എസ്.ശിവദാസ്

galaxy

മലയാളത്തിലെ ശാസ്ത്രസാഹിത്യശാഖ ഇന്നും വേണ്ടത്ര സമ്പന്നമല്ല. ബാലശാസ്ത്രസാഹിത്യ ഗ്രന്ഥങ്ങളാണ് മലയാളത്തില്‍ കൂടുതലുള്ളത്. എന്നാല്‍ ആ ശാഖയില്‍പോലും ഇന്നും പല വിഷയങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുപോലുമില്ല. പോപ്പുലര്‍ സയന്‍സ് വിഭാഗത്തിലോ അനേക വിഷയങ്ങളില്‍ നല്ല ഗ്രന്ഥങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. ഒരു മേഖലയെ ആഴത്തിലും പരപ്പിലും പരിഗണിച്ച്, ഉള്‍ക്കാഴ്ചയോടെ, ആധികാരികതയോടെ, കൃത്യതയോടെ എഴുതപ്പെട്ടിട്ടുള്ള പ്രബന്ധങ്ങളോ ഗ്രന്ഥങ്ങളോ മലയാളത്തില്‍ വളരെ വളരെ കുറവുമാണ്. ശ്രീമാന്‍ പി.എം.സിദ്ധാര്‍ത്ഥന്‍ രചിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ‘ബഹിരാകാശ പര്യവേഷണം’ എന്ന …

Read More »

നോട്ടം ആക്രമണം ആകുമ്പോൾ – ആർ പാർവതി ദേവി

ഒരു സ്ത്രീയെ 14 സെക്കന്റ് നോക്കിയാൽ പുരുഷനെതിരെ കേസ്സെടുക്കാം എന്ന് എക്സൈസ് കമ്മീഷണർ ഋഷി രാജ് സിംഗ് നടത്തിയ പ്രസ്താവന വൻ വിവാദത്തിനു തിരി കൊളുത്തി. കൊച്ചിയിൽ സി എ വിദ്യാര്‍ഥികളുടെ ഒരു സാംസ്‌കാരിക കൂട്ടായ്മയിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. സാമൂഹ്യ മാധ്യമങ്ങളിൽ പരിഹാസവും അമർഷവും പുകഞ്ഞു. മുഖ്യ ധാരാ മാധ്യമങ്ങളിൽ അഭിപ്രായ പ്രകടനങ്ങൾ നടന്നു. ചില സ്ത്രീകൾ ഉൾപ്പടെ ഋഷിരാജ് സിംഗിനെ എതിർത്തു .എതിർക്കുന്നതിനു വാദങ്ങൾ നിരത്താൻ …

Read More »