Home / വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഡിജിറ്റല്‍ സിറ്റിസണ്‍ വര്‍ക്ക്ഷോപ്പ്

കുട്ടികള്‍ ഡിജിറ്റല്‍ ഭരണഘടന എഴുതിത്തയ്യാറാക്കുന്നു. തിരുവനന്തപുരം: നെടുമങ്ങാട് യൂണിറ്റിന്റേയും കരിപ്പൂർ സ്കൂള്‍ ലിറ്റില്‍കൈറ്റ്സിന്റേയും നേതൃത്വത്തില്‍ ഹൈസ്കൂള്‍- ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് നെടുമങ്ങാട് ടൗണ്‍ എല്‍ പി സ്കൂളില്‍ വച്ച് ഡിജിറ്റല്‍ സിറ്റിസണ്‍ഷിപ്പ് വര്‍ക്ക്ഷോപ്പ് നടത്തി. ഹരിത തമ്പി ക്ലാസ് നയിച്ചു. താലൂക്കിലെ പതിനൊന്ന് സ്കൂളുകളില്‍ നിന്നും എണ്‍പത്തിമൂന്നു കുട്ടികള്‍ പങ്കെടുത്തു. ക്ലാസിനു ശേഷം കുട്ടികൾ ഡിജിറ്റല്‍ഭരണഘടന എഴുതിയുണ്ടാക്കി അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ജി ജെ പോറ്റി, മേഖല സെക്രട്ടറി നാഗപ്പന്‍, കേശവന്‍ …

Read More »

ആലപ്പുഴ പഞ്ചായത്ത് തല വിജ്ഞാനോത്സവം

പട്ടണക്കാട് സംയുക്ത പഞ്ചായത്ത് തല വിജ്ഞാനോത്സവത്തില്‍ നിന്നും വയലാർ: പട്ടണക്കാട് സംയുക്ത പഞ്ചായത്ത് തല വിജ്ഞാനോത്സവം വി.ആര്‍.വി.എം ഗവ. എച്ച്.എസ്.എസ് ൽ നടന്നു. 73 കുട്ടികൾ പങ്കെടുത്തു. സദാശിവന്‍, സുരേഷ്, സതീഷ് സി, സജി എം, പുരുഷോത്തമ കമ്മത്ത്, പ്രൊഫ. എന്‍ കെ നാരായണൻ, എന്‍ ആര്‍ ബാലകൃഷ്ണൻ, ജി മണിയപ്പൻ, വി കെ ഷീല, എസ് ബാബു, സലില ബാബു, നിഷ പി സുശീലൻ എന്നിവർ നേതൃത്വം നൽകി. …

Read More »

“സ്വാശ്രയകേരളം ഹരിതകേരളം”

പി പി സി ക്യാമ്പയിന് ഒരുങ്ങാം രാജ്യത്തിന്റെ സ്വാശ്രയത്വവും ജനാധിപത്യവും വെല്ലുവിളികളെ നേരിടുമ്പോള്‍ അതിനെതിരെ ജനങ്ങളെ അണിനിരത്തേണ്ട ബാധ്യത നമുക്കുണ്ട്. ഈ ലക്ഷ്യം വച്ചുകൊണ്ട് പരിഷത്ത് പ്രൊഡക്ഷന്‍ സെന്റര്‍ ഒക്‌ടോബര്‍ 2 മുതല്‍ നവംബര്‍ 14 വരെ വിപുലമായ സ്വാശ്രയ – ബദല്‍ ഉല്‍പ്പന്ന പ്രചാരണ ക്യാമ്പയിന് തുടക്കമിടുകയാണ്. സംഘടനയുടെ എല്ലാ പിന്തുണയും സഹായസഹകരണവും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്. നാം ഏറ്റെടുത്തിട്ടുള്ള മറ്റ് പ്രവര്‍ത്തന ങ്ങള്‍ക്കൊപ്പം ഇതും വിജയിപ്പിക്കാനുള്ള ബാധ്യത …

Read More »

ഭാഷാ സമരം: തിരുവോണനാളില്‍ ഉപവാസമിരുന്ന് ജില്ലകള്‍

വയനാട് ജില്ലയില്‍ കല്‍പ്പറ്റയില്‍ നടന്ന ഉപവാസ സമരം സി കെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ സെക്രട്ടറി എം കെ ദേവസ്യ, കെ ടി ശ്രീവത്സന്‍, വി പി ബാലചന്ദ്രന്‍ തുടങ്ങിയവര്‍ വേദിയില്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി മനു ഉപവാസ കൂട്ടായ്മയില്‍ സംസാരിക്കുന്നുകൊല്ലം ജില്ലയില്‍ കവി കുരീപ്പുഴ ശ്രീകുമാർ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്നു എറണാകുളം ജില്ലയില്‍ അങ്കമാലി മുൻസിപ്പൽ ബസ്‌ സ്റ്റാന്റിൽ നടന്ന …

Read More »

എ കെ ബാലൻ

കോഴിക്കോട് : ജില്ലാ കമ്മിറ്റി മുൻ ട്രഷറർ എ കെ ബാലൻ (60)വിടവാങ്ങി. നിരവധി വർഷങ്ങളായി ജില്ലാ കമ്മിറ്റിയിലെ മുൻനിര പ്രവർത്തകനായിരുന്നു. ബാലുശ്ശേരി മേഖലയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. അക്ഷര കേരളം പ്രൊജക്ടിൽ അസി.പ്രൊജക്ട് ഓഫീസറായും സേവനമനുഷ്ഠിച്ചു. അത്തോളി ഗവ ഹയർ സെക്കന്ററി സ്കൂളിൽ ദീർഘകാലം മലയാളം അധ്യാപകനായിരുന്നു. കോക്കല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്രഥമാധ്യാപകനായും പ്രവർത്തിച്ച അദ്ദേഹം നടക്കാവ് ഗവ ഹയർ സെക്കന്ററി സ്കൂൾ …

Read More »

Law Con നിയമ വിദ്യാർത്ഥി കൂട്ടായ്മ

ലോകോൺ നിയമ വിദ്യാർത്ഥി സംഗമത്തിൽ നിന്ന് പാലക്കാട്‌: നിയമ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി വിഷയങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സംഗമം സംഘടിപ്പിച്ചു. പാലക്കാട് ഐ ആർ ടി സി യിൽ സെപ്റ്റംബർ 13, 14 തീയതികളിൽ നടന്ന ക്യാമ്പിൽ കേരളത്തിലെ വിവിധ നിയമ കലാലയങ്ങളിൽ നിന്നായി അൻപതിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. സംസ്ഥാന പ്രസിഡണ്ട് എ പി മുരളീധരൻ ഉദ്ഘാടനം ചെയ്തു. അഡ്വ. നേഹാ മറിയം കുര്യൻ “പരിസ്ഥിതി നിയമങ്ങൾക്ക്‌ ഒരു …

Read More »

കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം മഴവെള്ള റീചാർജിങ്ങ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച “കാലാവസ്ഥാവ്യതിയാനം -കേരളം – മഴ – കുടിവെള്ളം ” എന്ന സെമിനാറിൽ ഡോ.എം. ജി. മനോജ് സംസാരിക്കുന്നു . തൃശ്ശൂർ: കുടിവെള്ള ക്ഷാമത്തിനും ജലാശയങ്ങളിൽ ഉപ്പുവെള്ളം കയറുന്നതിനും ശാശ്വതപരിഹാരം മഴവെള്ളം റീചാർജ് ചെയ്യുന്നതാണെന്ന് തൃശ്ശൂർ ജില്ല പരിസര വിഷയസമിതി സംഘടിപ്പിച്ച ‘കാലാവസ്ഥാവ്യതിയാനം – മഴ – കേരളം – കുടിവെള്ളം’ എന്ന സെമിനാർ നിർദേശിച്ചു. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ, ജനുവരിയാകുമ്പോഴക്കും …

Read More »

പെരിങ്ങമ്മല പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു

മാലിന്യ സംസ്ക്കരണ പ്ലാന്റ് പെരിങ്ങമ്മലയില്‍ നടപ്പാക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം പെരിങ്ങമല പഠന റിപ്പോര്‍‌ട്ട് ഡോ. കെ വി തോമസ് സമരസമിതി അംഗം സലാഹുദ്ദീന് നല്‍കി പ്രകാശിപ്പിക്കുന്നു തിരുവനന്തപുരം: ജൈവ വൈവിധ്യ കലവറയായ പെരിങ്ങമലയിൽ മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഡോ. കെ വി തോമസ് അഭിപ്രായപ്പെട്ടു. ‘പെരിങ്ങമലയില്‍ മാലിന്യ സംസ്കരണ പ്ലാന്റ് സാധ്യമോ’ എന്ന പരിഷത്ത് പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സംസ്ഥാന …

Read More »

“നെഹ്റുവിയൻ ഇന്ത്യ: പുനർവായനയുടെ രാഷ്ട്രീയം”

കാസര്‍ഗോഡ് കൊടക്കാട്: സമകാലിക ഇന്ത്യയിൽ നെഹ്റുവിയൻ സംഭാവനകളെ തമസ്ക്കരിക്കുന്നതിനും വർഗീയ ഫാസിസ്റ്റ് ആശയങ്ങൾക്ക് ഉത്തേജനം നൽകുന്നതിനുമുള്ള ശ്രമങ്ങൾ വളരെ ശക്തിപ്പെട്ടിരിക്കുകയാണെന്ന് ലൈബ്രറി കൗൺസിൽ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ഡോ. പി. പ്രഭാകരൻ പറഞ്ഞു. പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ രചിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച നെഹ്റുവിയൻ ഇന്ത്യ പുനർവായനയുടെ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ കാസർഗോഡ് ജില്ലാതല പ്രകാശനം പൊള്ളപ്പൊയിൽ ബാലകൈരളി ഗ്രന്ഥാലയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രബോധവും ശാസ്ത്രഗവേഷണവുമെല്ലാം …

Read More »

യു.എ.ഇ. സയന്‍സ് കോൺഗ്രസ്സ് 2019 സമാപിച്ചു

അബുദാബി: ശാസ്ത്രത്തിനുവേണ്ടി ഇന്ന് സംസാരിച്ചില്ലെങ്കിൽ ഇനിയൊരിക്കലും അത് സംസാരി ക്കേണ്ടിവരില്ലെന്നൊരു സാമൂഹിക സാഹചര്യത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന് ശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ ഡോ. വൈശാഖൻ തമ്പി പറഞ്ഞു. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യപരിഷത്തും കേരള സോഷ്യൽ സെന്ററും ചേർന്ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച യു.എ.ഇ. ശാസ്ത്രകോൺഗ്രസ് 2019 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെയെല്ലാം നിത്യജീവിതത്തിൽ ശാസ്ത്രം വഹിക്കുന്ന പങ്ക് എന്താണെന്ന് നാമോരോരുത്തരും പരിശോധന നടത്തണം. …

Read More »