അധ്യാപകദിനാചരണം

0

നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപക ദിനാചരണം വേറിട്ടതായി. സ്കൂളിലെ പൂർവാധ്യാപിക ഏലിയാമ്മ ടീച്ചർക്കു വേണ്ടി മകനും സ്കൂളിലെ പൂർവവിദ്യാർഥിയുമായ എബി ജോസഫ് സ്കൂളിലെ മുഴുവൻ ക്ലാസ്സുകളിലേക്കും ശാസ്ത്രകേരളം മാസിക സമർപ്പിച്ചുകൊണ്ടാണ് ഗുരുവന്ദനത്തെ സവിശേഷമാക്കിയത്. പ്രൊഫ.കെ.പാപ്പൂട്ടി ശാസ്ത്രകേരളം വായനശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. വേദിയിൽവച്ച് പൂർവാധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു. പി.കെ ബാലകൃഷ്ണൻ, ടി.രാഘവൻ, പി.സി രവീന്ദ്രൻ, ഖാദർ വെള്ളിയൂർ, പി. പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പി.ടി.എ പ്രസിഡന്റ് വത്സൻ വെള്ളിയൂർ അധ്യക്ഷത വഹിച്ചു. നസീർ സ്വാഗതമരുളി.

Leave a Reply

Your email address will not be published. Required fields are marked *