അന്ധവിശ്വാസത്തിനെതിരെ അഗ്നിസാക്ഷ്യം

0
തിരുവനന്തപുരം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ‘അഗ്നിസാക്ഷ്യം’
പി.എസ്. രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ അഗ്നിസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു. ധാബോല്‍ക്കര്‍ ദിനം ശാസ്ത്രാവബോധദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി പി എസ് രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്‍റ് പി പ്രദീപ് അധ്യക്ഷത വഹിച്ചു. ശാസ്ത്രഗതി എഡിറ്റര്‍ ബി രമേഷ്, ആര്‍ ജയചന്ദ്രന്‍, പി ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടികള്‍ക്ക് അഡ്വ. വി കെ നന്ദനന്‍, ടി പി സുധാകരന്‍, അഡ്വ. കെ രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *