അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പാക്കുക: ശാസ്ത്ര സാഹിത്യ പരിഷദ് തിരുവനന്തപുരം ജില്ല

0

21.10.22
തിരുവനന്തപുരം: അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പാക്കുക എന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ശാസ്ത്ര സാഹിത്യ പരിഷദ് തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ ഒക്ടോബർ 21-നു വൈകുന്നേരം 5-മണിക്ക് സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീ.കെ.ജി. ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ശ്രീ.ബി.രമേശ് ധർണ ഉദ്ഘാടനം ചെയ്തു. ശ്രീ. എസ്.ജയകുമാറും സംഘവും മുദ്രാഗീതങ്ങൾ ആലപിച്ചു. 5 പേരുടെ തലയിൽ തീകത്തിച്ച് അഗ്നിശിരസ്സും, ശരശയ്യയും ഇതിന്റെ ഭാഗമായി തയ്യാറാക്കിയിരുന്നു.കടുത്ത മഴയത്തും 250 ൽ ഏറെ പേർ പങ്കെടുത്ത ധർണയിൽ ജില്ലാ സെക്രട്ടറി രാജിത്ത് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *