അബുദാബിയില്‍ പുസ്തക ചർച്ച

0

അബുദാബി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ(NBT) സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ സഹകരിച്ച് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അബുദാബി, ഡോ. അഞ്ജന ചതോപാധ്യായ എഴുതിയ വിമന്‍ സയന്റിസ്റ്റ് ഇന്‍ ഇന്ത്യ എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു.
175 ജീവചരിത്രങ്ങൾ അടങ്ങിയതുമായ ഈ പുസ്തകത്തിൽ ഇന്ത്യൻ വനിതകൾക്ക് ആരോഗ്യ പരിപാലന സേവനങ്ങൾ ഏറ്റെടുക്കാൻ പ്രേരണ നൽകിയ 26 വിദേശ മിഷനറി വനിതാ ഡോക്ടർമാരുടെ ശ്രദ്ധേയമായ കഥകളും ഉൾപ്പെട്ടിട്ടുണ്ട്. ആധുനിക ലോകത്തിലെ സ്ത്രീകളുടെ അവസ്ഥ മാറ്റുന്നതിന്റെ കഥ കൂടിയാണിത്. ചരിത്രം, ജീവചരിത്രം, ശാസ്ത്രം, ജെൻഡർ പഠനങ്ങൾ എന്നിവ പ്രതിപാദിക്കുന്ന ഈ പുസ്തകം പുതുതലമുറക്ക് കൂടുതൽ വെളിച്ചം പകരുന്ന ഒന്നായിരിക്കും. ഗ്രന്ഥകാരിയെ കൂടാതെ എന്‍ബിടി എഡിറ്റർ റൂബിൻ ഡിക്രൂസ്, ഡോ. കെപി ഉണ്ണികൃഷ്ണൻ, ഡോ. സിനി അച്യുതൻ, നിഷാദ് കൈപ്പിള്ളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed