അമ്പത്തിയാറാം വാർഷിക സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു.

0

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അമ്പത്തിയാറാം വാർഷിക സമ്മേളനം 2019 മെയ് 24, 25, 26 തിയതികളിൽ പത്തനംതിട്ട ജില്ലയിൽ പ്രമാടത്ത് നടക്കും. സ്വാഗത സംഘ രൂപീകരണം ജനുവരി 2ന് പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളേജിൽ നടന്നു.ശ്രീ’ ആർ.ഉണ്ണികൃഷ്ണപിള്ള എക്സ്. എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു പരിഷത്ത് പ്രസിഡന്റ് ടി.ഗംഗാധരൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി.കെ. മിരാഭായി സമ്മേളന നടപടികൾ വിശദീകരിച്ചു. കേരള കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.ഓമല്ലൂർ ശങ്കരൻ ,സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ.ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ.റ്റി.കെ.ജി.നായർ, ജില്ലാ പഞ്ചായത്ത് അംഗം ബി.സതികുമാരി, എന്‍.ജി.ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം ഡി.സുഗതൻ, KSTA ജില്ലാ ട്രഷറർ Sരാജേഷ് എന്നിവർ സംസാരിച്ചു.വി .എൻ .അനിൽ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.ജി.സ്റ്റാലിൻ ചർച്ചകൾ ക്രോഡീകരിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി രാജൻ ഡി ബോസ് സ്വാഗതം ആശംസിച്ച യോഗത്തില്‍ പ്രസിഡന്റ് ഡോ.കെ.പി കൃഷ്ണൻകുട്ടി നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *