അയ്യങ്കാളി അനുസ്മരണം

0
അയങ്കാളി അനുസ്മരണം ഡോ. ടി.കെ അനിൽ കമാർ ഉദ്ഘാടനം ചെയ്യുന്നു 

കണ്ണൂർ: കേരളത്തില്‍ വിദ്യാഭ്യാസ പരിഷ്കരണത്തിനും സാമൂഹ്യ പരി ഷ്കരണത്തിനും നേതൃത്വം നൽകിയ അയ്യങ്കാളിയുടെ 150ാമത് ജന്മദിനത്തോട് അനുബന്ധിച്ച് കണ്ണൂരിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
ഞായാറാഴ്ചകളും അവധി ദിനങ്ങളും സാംസ്കാരിക പ്രവർത്തനമാക്കാന്‍ കേരളത്തെ ശീലിപ്പിച്ചത് അയ്യങ്കാളിയാണെന്ന് അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗവേഷകനും എഴുത്തുകാരനുമായ ഡോ. ടി കെ അനിൽകുമാർ പറഞ്ഞു.
പരിഷദ് ഭവനിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് പി വി ദിവാകരൻ അധ്യക്ഷനായിരുന്നു.ടി ഗംഗാധരൻ, ഒ എം ശങ്കരൻ, ഒ സി ബേബി ലത, സി പി ഹരീന്ദ്രൻ, എം വിജയകുമാർ, കെ വി ജാനകി തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി എം സുജിത്ത് സ്വാഗതവും അനൂപ് ലാൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *