ആചാരലംഘനങ്ങളുടേതാണ് ചരിത്രം – പരിഷത്ത് സെമിനാര്‍

0

പരിഷത്ത് കരിമുകളില്‍ നടത്തിയ കേരളം ചരിത്രം വര്‍ത്തമാനം സെമിനാറില്‍ ജോജി കൂട്ടുമ്മേല്‍ വിഷയാവതരണം നടത്തുന്നു.

കേരള ചരിത്രത്തില്‍ ആചാരങ്ങള്‍ക്കെതിരായി ഒട്ടേറെ സമരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ആചാരസംരക്ഷണം ഒരു സമരവിഷയം ആയിട്ടില്ലെന്ന് ഗ്രന്ഥകാരനും പ്രഭാഷകനുമായ ജോജി കൂട്ടുമ്മേല്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രസഹിത്യ പരിഷത്ത് കരിമുകളില്‍ നടത്തിയ കേരളം ചരിത്രം വര്‍ത്തമാനം എന്ന സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ജാതിയെ അരക്കിട്ടുറപ്പിക്കുകയായിരുന്നു ആചാരങ്ങളുടെ പ്രധാനലക്ഷ്യം. ജാതിവിവേചനങ്ങള്‍ ഇല്ലാതിരുന്ന സംഘകാലം കേരള ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.ആര്‍.സുകുമാരന്‍ മോഡറേറ്ററായി പഞ്ചാ.പ്രസിഡന്റ് പി.കെ.വേലായുധന്‍, കോണ്‍ഗ്രസ് മണ്ഢലം പ്രസിഡന്റ് കെ.എ.അബ്ദുള്‍ ബഷിര്‍, സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി കെ.എന്‍.ശശീധരന്‍, ആര്‍. ഹരിഹരന്‍ എന്നിവര്‍ സംസാരിച്ചു. സെമിനാറിനു മുന്നോടിയായി ജയദാസന്‍, ഗിരിജ കുഞ്ഞുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ നവോത്ഥാന ഗാനസദസ്സ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *