ആടിയും പാടിയും വരച്ചും നാട്ടുനന്മയുടെ വീണ്ടെടുപ്പുമായി ജനോത്സവം
വെട്ടത്തൂര്‍ : സമൂഹത്തില്‍ അശാന്തിയുടെയും പകയുടെയും അവിശ്വാസത്തിന്റെയും വിഷവിത്തുവിതക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ കലയുടെ ജനകീയപ്രതിരോധം “നമ്മള്‍ ജനങ്ങള്‍” എന്ന സന്ദേശവുമായി ശാസ്ത്രസാഹിത്യ പരിഷത്തും വെട്ടത്തൂര്‍ ഗ്രാമീണവായനശാലയും സംയുക്തമായി വെട്ടത്തൂര്‍ ജംഗ്ഷനിലാണ് പരിപാടി സംഘടിപ്പിച്ചത്. പാട്ടും, പറച്ചിലും, ചിത്രം വരയും, തല്‍സമയനാടകവുമായി തെരുവോരം കയ്യടക്കിയ പരിപാടി നാട്ടുകാര്‍ക്കും കാണികള്‍ക്കും പുതിയ അനുഭവമായി. വൈകുന്നേരം നടന്ന വരക്കൂട്ടം വിശപ്പിന്റെ നിലവിളിയെ ഇല്ലാതാക്കുന്ന കാടത്തവും, പറയുന്ന നാവുകളരിയുന്ന ഫാസിസവും വിഷയമാക്കി.
തുടര്‍ന്ന് നടന്ന സാംസ്കാരിക സദസ്സും ജനോത്സവം കലണ്ടറിന്റെ പ്രകാശനവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നമ്മ വള്ളിയാംതടത്തില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വി.മണികണ്ഠന്‍, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സെക്രട്ടറി വി.ആര്‍ പ്രമോദ്, കെ. കൃഷ്ണന്‍കുട്ടി, കെ.മൊയ്തുട്ടി, പി.പി ഇസ്ഹാഖ്, പി.ശ്രീനിവാസന്‍, പി.അസൈനാര്‍, എം. രാമരാജന്‍, പി.മുസ്തഫ, എം.ശശികൂമാര്‍ എന്നിവര്‍ സംസാരിച്ചു. പാട്ടുരാവ് വയലാര്‍ പുരസ്കാരജേതാവ് സുഷ്മ ബിന്ദു ഉദ്ഘാടനം ചെയ്തു. സീന വത്സന്‍, കൃഷ്ണന്‍ മങ്കട, കെ.സായന്തന, ഒ.മുഹമ്മദ് എന്ന ബാപ്പു, ഒ.ശ്രീധരന്‍ ഏറനാടന്‍ അബ്ദു എന്നിവര്‍ പങ്കെടുത്തു. നേരത്തെ നടന്ന വരക്കൂട്ടം ശില്‍പി രാമകൃഷ്ണന്‍ തേലക്കാട് ഉദ്ഘാടനം ചെയ്തു. പി.വിജയന്‍, കെ നജീബ്, എം.ശ്രീദിയ, പി.അഭിജിത്ത് എന്നിവര്‍ ചിത്രം വരച്ചു.