ആര്‍വിജി മാഷിന് ആദരം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ അക്ഷയ ഊർജ അവാർഡിന് അർഹനായ നമ്മുടെ സ്വന്തം ആര്‍വിജി മാഷിന് തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ സ്നേഹാദരം സമർപ്പിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് നിറഞ്ഞ സദസിൽ മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചർ മുഖ്യാതിഥി ആയിരുന്നു. “കേരളത്തിന്റെ ഊർജ ഭാവിയും ബദലുകളും” എന്ന വിഷയത്തിൽ മാഷ് പ്രഭാഷണം നടത്തി ജില്ലാ കമ്മിറ്റിയ്ക്ക് വേണ്ടി. സുഗതകുമാരി ടീച്ചർ മാഷിനെ ആദരിച്ചു. 80കൾ പിന്നിട്ട ടീച്ചറെ മാഷും ആദരിച്ചു. രാധാമണി, പ്രൊഫ: സി.പി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് സന്തോഷ് ഏറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് ബി.പ്രഭാകരൻ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ