ആവേശം വിതറിയ മാസികാ പ്രവർത്തനം

0
കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖനില്‍ നിന്ന് ശാസ്ത്രഗതിയുടെ വരിസംഖ്യ ജില്ലാസെക്രട്ടറി ഏറ്റുവാങ്ങുന്നു.

തൃശ്ശൂർ: നഗരത്തിലെ വിവിധ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും സന്ദർശിച്ച് നടത്തിയ മാസികാ പ്രചരണം പരിഷത്ത് പ്രവർത്തകരി ൽ ആവേശവും ആത്മവിശ്വാസവും വർധിപ്പിച്ചു. ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന സ്ക്വാഡ് പ്രവർത്തനത്തിൽ എട്ട് സംഘങ്ങളിലായി 29 പ്രവർത്തകർ പങ്കെടുത്തു. 252 മാസികയ്ക്ക് വാർഷിക വരിക്കാരെ കണ്ടെത്തി.
കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ ശാസ്ത്രഗ തിയുടെ വരിസംഖ്യ ജില്ലാ സെക്രട്ടറിയ്ക്ക് നൽകി പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. മുൻ ജനറൽ സെക്രട്ടറി ടി കെ മീരാഭായ്, സംസ്ഥാന സെക്രട്ടറി വി മനോജ് കുമാർ, ജില്ലാ മാസിക കൺവീനർ എം എ മണി, ജില്ലാ ജന്റർ ചെയർപെഴ്സൺ സി വിമല, ജില്ലാ ട്രഷറർ ടി എ ഷിഹാബുദീൻ, ജില്ലാ ജോ. സെക്രട്ടറി എ ബി മുഹമ്മദ് സഗീർ, വൈസ് പ്രസിഡണ്ട് അഡ്വ. ടി വി രാജു, ഇ ജിനൻ, മേഖലാ സെക്രട്ടറിമാരായ പി പി മോഹൻദാസ്, ടി കെ സത്യൻ, കെ ബി വിജയൻ, പി രവീന്ദ്രൻ, ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ എന്നിവർ നേതൃത്വം നൽകി. ഇ ഡി ഡേവീസ്, ടി യു വിജയരാമദാസ്, വി സി തോമസ്, ശശികുമാർ പള്ളിയിൽ, ഒ എ സതീശ്, വി പ്രമോദ്, ഒ എൻ അജിത് കുമാർ, വി അഷ്റഫ്, ടി എസ് രാമകൃഷ്ണൻ, വി എ മോഹനൻ, ടി ബി വിനീത, എൻ നന്ദന, എം ആർ ഗോപി, കെ പി മോഹൻ ബാബു, സി എസ് ഉണ്ണികൃഷ്ണൻ, പി ബി വേണു എന്നിവർ വിവിധ സംഘങ്ങളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *