ഇരിട്ടിയില്‍ പരിസര ദിനാചരണം

ഇരിട്ടി: ഇരിട്ടി മേഖല- ജനകീയ പാഠശാലയുടെ നേതൃത്വത്തിൽ മട്ടന്നൂർ ഗവ. യു പി സ്കൂളിൽ നടന്ന പരിസര ദിനാചരണം നഗരസഭാദ്ധ്യക്ഷ ശ്രീമതി അനിത വേണു ഉത്‌ഘാടനം ചെയ്തു. തുടർന്നു നടന്ന സെമിനാറിൽ പ്രൊഫ. കെ. പാപ്പൂട്ടി ജനസൗഹൃദ മാലിന്യ സംസ്ക്കരണം എന്ന വിഷയം അവതരിപ്പിച്ചു. ജില്ലാ പരിസര വിഷയ സമിതി ചെയർമാൻ സി. പി. ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ജില്ലാ സമ്മേളന ധനശേഖരണത്തിനുള്ള ശാസ്ത്ര പുസ്തക നിധിയുടെ വിതരണോദ്ഘാടനം ജില്ലാ പ്രസിഡണ്ട് പി. വി. ദിവാകരൻ നിർവ്വഹിച്ചു. ജനകീയ പാഠശാല ഡയറക്ടർ എം. വിജയകുമാർ സ്വാഗതവും മേഖല വൈസ് പ്രസിഡണ്ട് എം. ദിവാകരൻ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *