
എറണാകുളം: ആലുവ മേഖല എടത്തല യൂണിറ്റും മുതിരക്കാട്ടു മുകൾ ഇഎംഎസ് സ്മാരക ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്രാബോധ ക്ലാസിന് ആലുവ മേഖല ജോ. സെക്രട്ടറി ആർ രാധാകൃഷ്ണൻ നേതൃത്വം നല്‍കി.
ചാന്ദ്രദിനാചരണം, ഗാർഹിക ഊർജ്ജസംരക്ഷണ ക്ലാസ്സ്, ചൂടാറാപ്പെട്ടിയുടെ ഉപയോഗം, LED ബൾബുകളുടെ സാദ്ധ്യതകൾ, സോപ്പു നിർമ്മാണം തുടങ്ങിയവയെക്കുറിച്ച് വിശദീകരിച്ചു.
പ്രസിഡന്റ് രതീഷ് വി നായർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ശ്രീ എ കെ മായാദാസൻ ആശംസകൾ അർപ്പിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി കെ പി ശിവകുമാർ സ്വാഗതവും ജോ. സെക്രട്ടറി ബി ഹരികുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.