എടോനി മല ഖനനം പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കും

0
കൈവേലിയിൽ നടന്ന പൊതുയോഗത്തിൽ ഡോ. വി കെ ബ്രിജേഷ് സംസാരിക്കുന്നു

കോഴിക്കോട്: നരിപ്പറ്റ പഞ്ചായത്തിലെ എടോനി മലയില്‍ ഖനനം നടന്നാല്‍ പാരിസ്ഥിതിക
പ്രത്യാഘാതമുണ്ടാകുമെന്ന് നിര്‍വാ
ഹക സമിതി അംഗവും ജിയോളജിസ്റ്റുമായ ഡോ. വി കെ ബ്രിജേഷ് അഭിപ്രായപ്പെട്ടു.
കോഴിക്കോട് ജില്ലാ പരിസര വിഷയസമിതിയുടെ നേതൃത്വത്തില്‍ കുന്നുമ്മൽ മേഖലയിലെ എടോനി മല സന്ദർശിച്ച ശേഷം കൈവേലിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ല പരിസര വിഷയ സമിതി ചെയർമാൻ മണലിൽ മോഹനൻ, കൺവീനർ പി ശശിധരൻ, ജില്ലാ സെക്രട്ടറി പി കെ സതീശ്, ജില്ലാ ട്രഷറർ ടി സുരേഷ്, ജില്ലാ കമ്മറ്റി അംഗങ്ങളായ സിന്ധു കുരുടത്ത്, സി പി ശശി എന്നിവരും പങ്കെടുത്തു. പ്രദേശത്ത് താമസിക്കുന്ന ഏകദേശം നൂറോളം പേരുമായി സംഘം ആശയവിനിമയം നടത്തി. പൊതുയോഗത്തിൽ മണലിൽ മോഹനനും സംസാരിച്ചു. പരിപാടിക്ക് എ സി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. എൻ കെ കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. രാജീവൻ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *