ഐ.ജി.ബി സ്മാരക പ്രഭാഷണം

കോഴിക്കോട്: ജാതിവ്യവസ്ഥയാണ് ഇന്ത്യയിൽ ശാസ്ത്രബോധവും മതേതര ഭാവനയും വികസിക്കുന്നതിന് തടസ്സമായി നിൽക്കുന്നത് എന്ന് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ പ്രൊഫസർ ഡോ. ടി. ജയരാമൻ പറഞ്ഞു. പ്രൊഫ. ഐ.ജി. ഭാസ്കര പണിക്കര്‍ സ്മാരക പ്രഭാഷണത്തിന്റെ ഭാഗമായി കോഴിക്കോട് ടൗൺഹാളിൽ ശാസ്ത്രബോധം സമകാലിക ഇന്ത്യയിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രൊഫ. കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഐ.ജി. ഭാസ്‌കരപ്പണിക്കർ അനുസ്മരണം പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണനും ഡോ.ടി. ജയരാമന്റെ പ്രഭാഷണ സംഗ്രഹം എൻ. ശാന്തകുമാരിയും അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ പി.കെ. ബാലകൃഷ്ണൻ സ്വാഗതവും പി.കെ. സതീശ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ