കടുങ്ങല്ലൂരില്‍ പരിസ്ഥിതി ദിനം

പടിഞ്ഞാറെ കടുങ്ങല്ലൂര്‍: മംഗളോദയം ലൈബ്രറിയുടെയും കടുങ്ങല്ലൂര്‍ യുണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണ പരിപാടികള്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി വി.ജി. ജോഷി ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്‍റ് ആര്‍.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
കൊച്ചിന്‍ യുണിവേഴ്സിറ്റി കാലാവസ്ഥാപഠന വിഭാഗം വിദ്യാര്‍ത്ഥി എം.വി.ദേവിക വിഷയാവതരണം നടത്തി. അഡ്വ. കെ.എസ്.പ്രകാശന്‍, ജ്യോതി ഗോപകുമാര്‍, സുരേഷ് മുട്ടത്തില്‍, പി.ബി.ഹരിന്ദ്രന്‍, ബി.കെ.അബ്ദുള്‍ റഹിമാന്‍, അഞ്ജലി വര്‍ഗ്ഗീസ്, എന്‍.അജിത്ത്, യു.അയ്യപ്പന്‍, ഐശ്വര്യ പുര്‍ണിമ, ശ്രീലക്ഷ്മി അജിത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പി.എസ്.രാധാകൃഷ്ണന്‍ സ്വാഗതവും പി.ആര്‍.രാഘവന്‍ കൃതഞ്ജതയും രേഖപ്പെടുത്തി.

You may have missed