കരിമ്പുഴ യൂണിറ്റ് ജനോത്സവം

0

കരിമ്പുഴ : കരിമ്പുഴ യൂണിറ്റ് പ്രാദേശിക ജനോത്സവം കരിപ്പമണ്ണയിൽ വെച്ച് 10/2/18 ന് ശ്രീചിത്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ രാധാകഷ്ണൻ ഭരണഘടനാ കലണ്ടർ പ്രകാശനം നടത്തി. ആമുഖം വായിച്ചു. ജില്ലാ സെക്രട്ടറി, മേഖലാ, യൂണിറ്റ് സെക്രട്ടറി എന്നിവർ പങ്കെടുത്തു. ചിത്രംവര, പാട്ട്, ഒപ്പന, സിനിമ എന്നിവയ്കൊപ്പം പുസ്തക-സമതാ ഉല്പന്ന പ്രദർശനവും ഉണ്ടായിരുന്നു. 500 ലധികം പേർ പങ്കെടുത്തു. രാത്രി 10.30 ന് അവസാനിപ്പിച്ചു. പിന്നെയും ധാരാളം പേർ പാടാനും ആടാനും തയ്യാറായി വരുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed