കാഴ്ച ഫിലിം ഫെസ്റ്റിവൽ സമാപിച്ചു

0

കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിജോ വി തോമസ് കാഴ്ച ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുന്നു.

പെരിങ്ങാല : ജനോത്സവത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരിങ്ങാല യൂണിറ്റ്, കാഴ്ച ഫിലിം ക്ലബ്ബിന്റേയും, ഐശ്വര്യ ഗ്രാമീണ വായനശാലയുടെയും സഹകരണത്തോടെ മൂന്ന് ദിവസത്തെ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ജനുവരി 26 ന് വൈകീട്ട് പോത്തനാം പറമ്പിൽ എറണാകുളം ജില്ലാ കമ്മിറ്റിയംഗം വി.എ. വിജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ കുന്നത്ത് നാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രി. ജിജോ വി.തോമസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നെസ്സി ഉസ്മാൻ, വാർഡ് മെമ്പർമാരും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു:
യൂണിറ്റ് അംഗങ്ങളായ ഇസ്മയിൽ കുഞ്ഞ് സംവിധാവും, ബെന്നി എബ്രഹാം രചനയും നിർവ്വഹിച്ച അമ്മക്കൊരു കത്ത് എന്ന ഷോർട്ട് ഫിലിമായിരുന്നു ഉദ്ഘാടന ചിത്രം ദുബായ് റീൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സമ്മാനാർഹമായ ചിത്രം കൂടിയാണിത്. ഒറ്റൽ, കാട് പൂക്കുന്ന നേരം, പി.കെ, ചിൽഡ്രൻ ഓഫ് ഹെവൻ, ദി ഗ്രേറ്റ് ഡിക്ടേറ്റർ; നോ മാൻസ് ലാൻഡ് തുടങ്ങിയ മുഴുനീള ചിത്രങ്ങളും. നിലം, 2 +2 = 5, ബ്ലഡ് മൂൺ. ജോക്കി. പുണ്യഭൂമിയുടെ തേങ്ങൽ തുടങ്ങിയ നിരവധി ഡോക്യുമെന്ററികളും ഷോർട്ട് ഫിലിമുകളും മേളയുടെ ഭാഗമായി പ്രദർശിപ്പിച്ചു. ഒരു സിനിമ (പി.കെ) ഇതര സംസ്ഥാന തൊഴിലാളികൾക്കായ പ്രദർശിപ്പിച്ചതും ഏറെ ശ്രദ്ദേയമായി. ഓരോ സിനിമകളെ തുടർന്നും ഓപ്പൺ ഫോറം ഉണ്ടായിരുന്നു. യൂണിറ്റ് അംഗങ്ങളായ മനു ജയിംസ്, അനിൽ വി എം, Adv.ജിനേഷ്, ഷെമീർ, സരിത തുടങ്ങിയവരാണ് പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകിയത് . അനുബന്ധ പരിപാടികളായി ബാലോത്സവവും യുവസംഗമവും വിദ്യാദ്യാസ സംവാദവും സംഘടിപ്പിച്ചു. ഫെസ്റ്റിവൽ 28 ന് രാത്രി സമാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *