കുടുംബശ്രീ പ്രവർത്തകർക്ക് തുണിബാഗ് നിർമ്മാണ പരിശീലനം

0
കുടുംബശ്രീ പ്രവർത്തകരുടെ പരിശീലനത്തില്‍ നിന്നും

എറണാകുളം: തുണി സഞ്ചികൾ, ബാഗുകൾ എന്നിവ നിർമ്മിക്കുന്നതിന് ചോറ്റാനിക്കര ഗ്രാമപഞ്ചായത് ആറാം വാർഡിലെ കുടുംബശ്രീ പ്രവത്തകർക്ക് തുരുത്തിക്കര സയൻസ് സെന്ററിൽ പരിശീലനം നൽകി. നന്മയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ആയൂഷ് ക്യാരി ബാഗ് യൂണിറ്റിലെ പ്രവര്‍ത്തകരാണ്‌ രണ്ടു ദിവസത്തെ തുണി സഞ്ചികൾ, ബാഗുകൾ, പെൻസിൽ പൗച്ച്, ലഞ്ച് ബാഗ് എന്നിവയുടെ നിർമ്മാണ പരിശീലനത്തിൽ പങ്കെടുത്തത്. സയൻസ് സെന്റർ നിർമ്മാണ യൂണിറ്റ് കോ ഓർഡിനേറ്റർ ദീപ്തി ബാലചന്ദ്രൻ, ജോ. ഡയറക്ടർ കെ കെ ശ്രീധരൻ, ആയുഷ് ക്യാരി ബാഗ് യൂണിറ്റ് സെക്രട്ടറി ഷീലാ വിശ്വഭാരൻ, ഷാജി ആന്റണി , സമതവേദി സെക്രട്ടറി മിനി കൃഷ്ണൻകുട്ടി, രമ്യാ ജയൻ, വിദ്യ, ദീപു എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *