കുനിശ്ശേരിയില്‍ മാലിന്യ സംസ്കരണ ക്യാമ്പയിൻ

പാലക്കാട്: കുനിശ്ശേരി യൂനിറ്റിന്റെ നേതൃത്വത്തിൽ എരിമയൂർ പഞ്ചായത്തിൽ മാലിന്യ സംസ്കരണ ക്യാമ്പയിൻ തുടക്കം കുറിച്ചു. ഹരിത സഹായ സ്ഥാപനം സംസ്ഥാന കോ-ഓഡിനേറ്റര്‍ ടി.പി. ശ്രീശങ്കർ ശാസ്ത്രീയ മാലിന്യ സംസ്കരണ രീതികളെക്കുറിച്ച് ക്ലാസ്സെടുത്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എം. വസന്തകുമാരി അദ്ധ്യക്ഷതവഹിച്ചു. ജന പ്രതിനിധികൾ, ഹരിത കർമ്മസേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ ഡി.വൈ.എഫ്.ഐ പ്രവർത്തകർ, ഹോട്ടലുടമകൾ തുടങ്ങി നൂറോളം പേര്‍ പങ്കെടുത്തു. അപർണ സ്വാഗതവും വാർഡ് മെമ്പർ സുമതി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *