കുമ്പളങ്ങി ജനോത്സവം

0

കുമ്പളങ്ങി : എറണാകുളം മേഖലയുടെ ജനോത്സവം കുമ്പളങ്ങി പഞ്ചായത്തിൽ ആണ് നടത്തുന്നത്. കുമ്പളങ്ങി ജനോത്സവം ഫെബ്രുവരി 11 ന് ഉദ്ഘാടനം ചെയ്തു. കുണ്ടുകാട് കോളനി പരിസരത്തു നടന്ന പരിപാടി സംഘാടകസമിതി ചെയർമാൻ കൂടിയായ പഞ്ചായത്ത് പ്രസിഡണ്ടും മറ്റു പഞ്ചായത്തംഗങ്ങളും മുതിർന്ന പൗരന്‍മാരും ചേർന്ന് മൺചിരാതുകളിൽ തിരി തെളിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് പഞ്ചായത്തിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുവാനുള്ള പരിപാടിക്ക് നേതൃത്വം നൽകിയ 17 വാർഡുകളിലേയും പഞ്ചായത്തംഗങ്ങൾക്ക് മേഖലാസെക്രട്ടറി എം.സി.കൃഷ്ണൻ പ്രതീകാത്മകമായി തുണി സഞ്ചി സമ്മാനിച്ചു. പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്ക് പരിഷത്ത് ചൂടാറാപ്പെട്ടി വിതരണം ചെയ്തു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുത്ത ഗായകർ ഗാനാലാപനം നടത്തി. കുട്ടികൾ മേരി ക്യൂറി നാടകം, നാടോടി നൃത്തം, ഉപകരണസംഗീതം എന്നിവ അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ കെ.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സാലിമോൻ കുമ്പളങ്ങി സ്വാഗതമാശംസിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എം.ആർ.മാർട്ടിൻ സംസാരിച്ചു. എം.കെ.രാജേന്ദ്രൻ വയോജനക്കൂട്ടായ്മയെ നയിച്ചു.
സംഘാടകസമിതി രക്ഷാധികാരിയായ ജോൺ ഫെർണാണ്ടസ് എം.എൽ.എ. രചിച്ച “മത്തായിയുടെ മരണം” എന്ന നാടകം അവതരിപ്പിച്ചു. ഡോ.എൻ.ഷാജി നയിച്ച നക്ഷത്ര നിരീക്ഷണവും എസ്. രമേശിന്റെ സോപ്പുനിർമാണ പരിശീലനവും ഉണ്ടായിരുന്നു. പരിപാടിയിൽ 120 പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *