കൊടക്കാട് ശ്രീധരന്‍ മാസ്റ്റര്‍ അനുസ്മരണം പയ്യോളിയില്‍

0
‘ശാസ്ത്രത്തിന്റെ നേര്‍വഴികളിലൂടെ’ കൊടക്കാട് ഓര്‍മപുസ്തകം
ദേശാഭിമാനി വാരിക പത്രാധിപര്‍ പ്രൊഫ. സി പി അബൂബക്കര്‍ പ്രകാശനം ചെയ്യുന്നു.

കോഴിക്കോട് : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും ജനകീയ ശാസ്ത്രപ്രചാരകനും പ്രഗത്ഭ അധ്യാപകനുമായിരുന്ന കൊടക്കാട് ശ്രീധരന്‍ അനുസ്മരണം അദ്ദേഹത്തിന്റെ ചരമ വാര്‍ഷിക ദിനമായ ഒക്ടോബര്‍ 29ന് ജന്മനാടായ പയ്യോളിയില്‍വച്ച് നടന്നു.
എന്‍.സി.ഇ.ആര്‍.ടി കരിക്കുലം ഹെഡും എസ്.ഇ.ആര്‍.ടിയുടെ ഡയറക്ടറുമായ പ്രൊഫ.(ഡോ). എം എ ഖാദര്‍ ‘ദേശീയ വിദ്യാഭ്യാസ നയം – വിമര്‍ശനാത്മക’ വിലയിരുത്തല്‍ എന്ന വിഷയം അവതരിപ്പിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പരിഷത്തിന്റെ മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.കെ.കൃഷ്ണകുമാര്‍ കൊടക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. അനുസ്മരണത്തിന്റെ ഭാഗമായി ‘ശാസ്ത്രത്തിന്റെ നേര്‍വഴികളിലൂടെ’ എന്ന പേരില്‍ കൊടക്കാട് ഓര്‍മപുസ്തകം ദേശാഭിമാനി വാരിക പത്രാധിപര്‍ പ്രൊഫ. സി പി അബൂബക്കര്‍ പയ്യോളി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ വി ടി ഉഷയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. തുടര്‍ന്ന് ‘അറിവുകള്‍ നയിക്കട്ടെ’ എന്ന വിഷയത്തില്‍ ഡോ. കെ പി അരവിന്ദന്റെ ക്ലാസും കൊടക്കാട് ശ്രീധരന്‍മാസ്റ്റര്‍ രചിച്ച കവിതകളുടെ ആലാപനവും നടന്നു. അനുസ്മരണ പരിപാടിയില്‍ വന്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് പയ്യോളിയില്‍ രൂപീകരിച്ച സ്വാഗതസംഘത്തിന് കഴിഞ്ഞു.
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കുഞ്ഞിരാമന്‍ ചെയര്‍മാനും എ ശശിധരന്‍ കണ്‍വീനറുമായ സ്വാഗതസംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അനുസ്മരണ പരിപാടിയുടെ അനുബന്ധമായി പയ്യോളി ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ ‘വാനം മഹാത്ഭുതം’ എന്ന വിഷയത്തില്‍ പ്രൊഫ. കെ പാപ്പൂട്ടിയുടെ പ്രഭാഷണവും ‘ശാസ്ത്രബോധവും സമകാലിക സമൂഹവും’ എന്ന വിഷയത്തില്‍ കെ ടി രാധാകൃഷ്ണന്റെ പ്രഭാഷണം പബ്ലിക്ക് ലൈബ്രറി ഹാളിലും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *