കൊല്ലങ്കോടിന് ആവേശമായി പുഴ നടത്തം

പാലക്കാട്: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊല്ലങ്കോട് മേഖലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പുഴനടത്തം ഹരിതകേരള മിഷൻ ജില്ലാ കോഡിനേറ്റർ വൈ. കല്യാണകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊല്ലങ്കോട് ആനമാറി പാലം മുതൽ ചെങ്ങംപൊറ്റ വരെ ഏകദേശം 5 കിലോ മീറ്റർ നടന്ന് പ്രളയാനന്തര പുഴയെകുറിച്ച് പഠനം നടത്തി. വിവിധ യൂണിറ്റുകളിൽ നിന്നും 45 പ്രവർത്തകർ പങ്കെടുത്തു. പരിഷത്ത് കൊല്ലങ്കോട് മേഖല പ്രസിഡന്റും പച്ച തുരുത്തിന്റെ കൺവീനറുമായ സക്കീർ ഹുസൈൻ സ്വാഗതവും മേഖല സെക്രട്ടറി മനോജ് നന്ദിയും പറഞ്ഞു.

You may have missed