ക്യാംപസ് ശാസ്ത്രസംവാദ സദസ്സ് നടത്തി.

0

ക്യാംപസ് ശാസ്ത്രസംവാദ സദസ്സ് നടത്തി.

_യുവസമിതി ആലപ്പുഴ ജില്ലയിൽ സംഘടിപ്പിച്ച ഏഴാമത് “ക്യാംപസ് ശാസ്ത്ര സംവാദസദസ്സ് “_

കേരള ശാസ്ത്രസാഹിത്യപരിഷത്ത് ആലപ്പുഴ ജില്ലാ യുവസമിതിയുടേയും പരിഷത്ത് ചാരുമ്മൂട് മേഖലയുടേയും,നൂറനാട് യൂണിറ്റിൻ്റെയും, ശ്രീബുദ്ധ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ ശ്രീബുദ്ധാ എൻജിനീയറിംഗ് കോളേജ് പാറ്റൂരിൽ ക്യാംപസ് ശാസ്ത്രസംവാദ സദസ് നടത്തി.

15/04/24 തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് ആരംഭിച്ച സദസ്സിൽ ശ്രീ.സുരേഷ് ഗംഗാധർ അദ്ധ്യക്ഷത വഹിച്ചു. എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് ഡോ.ടി. പ്രദീപ്, കേന്ദ്ര നിർവ്വാഹകസമിതി അംഗം ശ്രീ.അരുൺ രവി എന്നിവർ വിഷയാവതരണം നടത്തി.

ഇരുന്നൂറോളം വിദ്യാർത്ഥികൾ സംവാദത്തിൽ പങ്കാളികളായി, ശ്രീബുദ്ധ കോളേജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസേഴ്സ് പ്രൊഫ.വി പ്രശാന്ത്,ഡോ.ശിൽപ ലക്ഷ്മി എന്നിവർ പങ്കെടുത്തു.

ജില്ലാ സെക്രട്ടറി ശ്രീ.മുരളി കാട്ടൂർ ആശംസയും ആർ.ശ്രീദേവി കൃതജ്ഞതയും പറഞ്ഞു.

പരിഷത്ത് ചാരുമ്മൂട് മേഖലയിൽ നിന്ന് ശ്രീ.വി.കെ കൈലാസ് നാഥ്, ശ്രീ.വിമൽ കുമാർ, ഡോ. എൻ ശശിധരൻ,ശ്രീ.രാജ്കുമാർ,അനിത ദേവി എന്നിവർ പങ്കെടുത്തു.

പരിഷത്ത് ജില്ലാ കമ്മറ്റിയംഗം ശ്രീ.വി കെ മഹേശൻ, യുവസമിതി പ്രവർത്തകരായ അഡ്വ.നൗജാസ് മുസ്തഫ, വൈശാഖൻ ഉഷ, യുവസമിതി ആലപ്പുഴ ജില്ലാ കൺവീനർ അഡ്വ.ശ്രീരാജ് സി ആർ എന്നിവരും സംവാദ സദസ്സിൻ്റെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *