കർഷകര്‍ക്ക് കൈത്താങ്ങുമായി പരിഷത്ത്

0
മാതയോത്ത് വയലില്‍ നടന്ന വിതയുത്സവം ഒ ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

വയനാട്: സാമ്പത്തിക പരാധീനത കാരണം കൃഷിയിറക്കാൻ കഴിയാതെ തരിശായിക്കിടന്ന പനമരം പഞ്ചായത്തിലെ മാതോത്ത് പോയിൽ വയലിൽ ആഹ്ലാദപൂർവം വിത്തെറിഞ്ഞു. പരിഷത്തിന്റെ പ്രളയനന്തര പ്രവർത്തനങ്ങളുടെ ഭാഗമായി നൽകുന്ന സഹായമാണ് കോളനിവാസികൾക്ക് കൃഷിയിറക്കാൻ പ്രചോദനമായത്. ഇവരുടെ വയലിനോട് ചേർന്നു കിടക്കുന്ന വാകയാട് പാടശേഖര സമിതി ക്കും വിതച്ച വിത്ത് പ്രളയത്തില്‍ നഷ്ടമായിരുന്നു.
വയൽ വീണ്ടും ഉഴുത് കൃഷിയോഗ്യമാക്കാൻ ഉള്ള സാമ്പത്തിക സഹായം പരിഷത്ത് അവര്‍ക്കും ലഭ്യമാക്കി. എം എസ് സ്വാമിനാഥ ൻ ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
145 ഏക്കറോളം വരുന്ന പാടശേഖരത്തിൽ 13 ഏക്കർ ആണ് പണിയ സമുദായത്തിൽപ്പെട്ട കർഷകരുടെ കൈവശമുള്ളത്. തുടർച്ചയായ രണ്ടു പ്രളയം പാവപ്പെട്ട കർഷകരുടെ നടുവൊടിച്ചു. വയൽ ഒരുക്കി വിത്ത് വിതച്ച ശേഷമായിരുന്നു പ്രളയം. എല്ലാം നഷ്ടപ്പെട്ടു ഇനി എന്ത് ചെയ്യണം എന്നറിയാതെ നിരാശരാ യ കർഷകരെ സഹായിക്കാൻ പരിഷത്ത് പ്രവർത്തകരിൽ നിന്ന് സമാഹരിച്ച തുക ഉപയോഗപ്പെടുത്താൻ ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. മുഴുവൻ വയലും ട്രാക്ടർ ഉപയോഗിച്ച് ഉഴുത് നിലമൊരുക്കൽ പൂർത്തിയാക്കി. പുതിയ വിത്തും എത്തിച്ചു.
വിതയുത്സവം ഒ ആർ കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് അംഗം കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി മോഹനൻ, ജനറൽ സെക്രട്ടറി കെ രാധൻ, സുമാ വിഷ്ണുദാസ്, കൃഷിവകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ആർ മണികണ്ഠൻ, സംസ്ഥാന സെക്രട്ടറി കെ വിനോദ് കുമാര്‍, ജില്ലാ സെക്രട്ടറി എം കെ ദേവസ്യ, പ്രസിഡൻറ് മാഗി വിൻസെൻറ്, എം കെ മോഹനൻ, പി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *