
വായു മലിനീകരണത്തിന്റെ കാരണങ്ങളിലേയ്ക്കും അതുയർത്തുന്ന പ്രശ്നങ്ങളിലേയ്ക്കും പ്രതിരോധ പ്രവർത്തനങ്ങളിലേയ്ക്കും ശ്രദ്ധ ക്ഷണിക്കാനായി പരിസ്ഥിതി ദിനത്തിൽ ശാസ്ത്രസാഹിത്യ പരിഷത് കൽപറ്റയിൽ സംഘടിപ്പിച്ച ബോധവൽക്കരണ സന്ദേശ യാത്ര ഡോ തോമസ് തേവര ഉദ്‌ഘാടനം ചെയ്തു. കെ ടി ശ്രീവത്സൻ, എം കെ ദേവസ്യ എന്നിവര്‍ സംസാരിച്ചു.